നടൻ ദിലീപുമായി ബന്ധപ്പെട്ട കേസിനെ ചുറ്റി പറ്റിയുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂടുപിടിച്ച് നിൽക്കുന്നത്. ഈ കേസിൽ അന്വേഷണ സംഘം മലയാള സിനിമയിലെ ഒരു സൂപ്പർ നടന് പിന്നാലെയെന്നാണ് പുതിയ റിപ്പോർട്ടുകൾ.
മലയാള സിനിമയിലെ ഒരു സൂപ്പർ താരവും തന്റെ ഭാര്യയും ചേർന്നാണ് എന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് തന്നോടും മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു എന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അതിനാൽ തന്നെ ഈ നടനെയും ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരെയും ചോദ്യം ചെയ്യണം എന്ന നിലാപാടിലാണ് അന്വേഷണ സംഘം എന്നാണ് അറിയുന്നത്.
ഇന്നാൽ ഇവരെ കുടുക്കാനുള്ള ദിലീപിന്റെ ആസൂത്രിത നീക്കമാണോ ഇതെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
സൂപ്പർ താരവും തന്റെ ഭാര്യയും ചേർന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് താനുൾപ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകിയത്.
പല അഭിമുഖങ്ങളിൽ ബാലചന്ദ്രകുമാർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അന്വേഷണ സംഘത്തോട് നടന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ദിലീപിന്റെ അടുത്ത സുഹൃത്തായ ജി ശരത്തിനെ അ റ സ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ആലുവയിലെ സൂര്യ ഹോട്ടൽ ഉടമ അറിയപ്പെടുന്നത് സൂര്യ ശരത്ത് എന്ന പേരിലാണ്. അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ മുങ്ങിയ ശരത്ത് മുൻകൂർ ജാമ്യത്തിനു നീക്കവും തുടങ്ങിയെന്നാണ് വിവരം. ദിലീപിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ശരത്. ബാലചന്ദ്രകുമാർ ചൂണ്ടിക്കാട്ടിയ വിഐപി ശരത്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല.
ശരത്തിനെ നേരത്തെ തന്നെ ബാലചന്ദ്രകുമാറിനു പരിചയമുള്ളതിനാൽ വിഐപിയെന്നു വിശേഷിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാൽ ശരത്തിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ശരത്തിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ശബ്ദവും തിരിച്ചറിയാൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു.
ശരത്തിന്റെ ശബ്ദസാംപിൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതും സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോയിലെ വിഐപിയുടെ ശബ്ദവുമായി സാമ്യമുണ്ടോയെന്ന പരിശോധനാഫലം വന്നാലേ വിഐപിയുടെ കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുമായി വീട്ടിലെത്തിയ ആളെയാണ് വിഐപിയായി കണ്ടിരുന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള യാളാണ്, ഖദർധാരിയാണ്, വീട്ടിലുള്ളവർ ഇക്ക എന്ന് അഭിസംബോധന ചെയ്യുന്നയാളാണ് എന്നിങ്ങനെയായിരുന്നു മറ്റു വിവരങ്ങൾ.