സാന്ത്വനം എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഇതിനോടകം തന്നെ ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതരായി മാറിയവരാണ് സാന്ത്വനം സീരിയലിലെ താരങ്ങൾ.
അപ്രതീക്ഷിത സംഭവവികാസങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
സാന്ത്വനം സീരിയലിൽ കണ്ണൻ എന്ന കഥാപാത്രമായെത്തുന്നത് നടൻ അച്ചു സുഗന്ദാണ്. താരത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ താരത്തിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പരമ്പരയ്ക്കിടയിലെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.
സീരിയലിലെ ഏട്ടനായ ശിവനും കുഞ്ഞേടത്തി അഞ്ജലിക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായും കണ്ണൻ എത്താറുണ്ട്.
സാന്ത്വത്ത് ശിവാഞ്ജലി ജോഡികൾക്ക് ആരാധകരേറെയാണ്. അപ്രതീക്ഷിതമായാണ് ഇരുവരും വിവാഹിതരായത്. അഞ്ജലിയെ കാണുമ്പോഴേല്ലാം ശിവൻ ദേഷ്യപ്പെടാറുണ്ട്. വിവാഹശേഷവും പരസ്പരം പോരടിക്കുന്നവരാണ് ഇരുവരും.
ഇപ്പോഴിതാ ശിവനേയും അഞ്ജലിയേയും കുറിച്ചുള്ള പോസ്റ്റുമായാണ് അച്ചു എത്തിയിരിക്കുന്നത്. പാതിരാത്രി ആവുമ്പോ രണ്ടെണ്ണോം കൂടി തുടങ്ങും. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂലായെന്നുള്ള പോസ്റ്റുമായി അച്ചു സുഗന്ദ് കഴിഞ്ഞ ദിവസം എത്തിയിരുന്നു.
സാന്ത്വനത്തിന്റെ പുതിയ പ്രമോ പങ്കുവെച്ചാണ് താരം എത്തിയത്. ഇതിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ലൊക്കേഷനിലെ രസകരമായ സംഭവങ്ങളെക്കുറിച്ചും വീഡിയോയും ചിത്രങ്ങളും ഒക്കെയായാണ് താരമെത്തുന്നത്.
തമിഴ് സൂപ്പർഹിറ്റ് സീരിയലായ പാണ്ഡ്യൻ സ്റ്റോർസിന്റെ മലയാള പതിപ്പായാണ് സാന്ത്വനം എത്തിയത്. സാന്ത്വനം വീട്ടിലെ സഹോദരങ്ങളും അവരുടെ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാമാണ് പരമ്പരയിൽ കാണിക്കുന്നത്. സ്‌ക്രീനിലും ജീവിതത്തിലുമെല്ലാം എല്ലാവരുമായും നല്ല സൗഹൃദത്തിലാണ് താനെന്ന് അച്ചു പറയുന്നു.
വീട്ടിലെ ഇളയ ആളായ കണ്ണനോട് പ്രത്യേക വാത്സല്യമുണ്ട് എല്ലാവർക്കും. പഠനത്തിനിടയിലും സിനിമയും അഭിനയവുമാണ് കണ്ണന്റെ മനസ്സിലുള്ളത്. ജീവിതത്തിലും താനുമായി ബന്ധമുണ്ട് കണ്ണനെന്ന് അച്ചു പറഞ്ഞിരുന്നു.