ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പ്രോഗ്രാം മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുളള പരിപാടിയാണ്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ടമാർ പടാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെയാണ് അനുമോൾ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
സീരിയലുകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് അനുകുട്ടി. സഹതാരത്തിന്റെ വേഷങ്ങളിൽ കൂടിയാണ് അനുകുട്ടി സീരിയലുകളിൽ തിളങ്ങിയത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഡിഗ്രിക്ക് പഠിക്കാൻ ഉള്ള തയ്യാറെടുപ്പ് നടക്കുമ്‌ബോഴാണ് അനുവിനെത്തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്.
കഴിഞ്ഞ ഏഴുവർഷമായി അനുമോൾ സ്‌ക്രീനിൽ തിളങ്ങുന്നുണ്ട്. സീരിയലുകളിൽ കൂടി തുടങ്ങിയ താരമിപ്പോൾ നിരവധി റിയാലിറ്റി ഷോകളിലും സാന്നിധ്യമാണ്. സ്റ്റാർ മാജിക്കിൽ കൂടിയാണ് അനുമോളെ ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങിയത്, പ്രോഗ്രാമിൽ എത്തിയ ശേഷം അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ എല്ലാവരും ആഘോഷമാക്കിയിരുന്നു.
എന്നാൽ തങ്ങൾ തമ്മിൽ പ്രണയത്തിൽ അല്ല, എനിക്ക് എന്റെ സഹോദരനെ പോലെയാണ് തങ്കച്ചൻ എന്ന് താരം പറഞ്ഞിരുന്നു. ഷോയിൽ വെറുതെ ക്രിയേറ്റ് ചെയ്‌തൊരു സ്റ്റോറി മാത്രമാണ് അതൊരു ഓൺസ്‌ക്രീൻ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.
തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കിൽ നിന്നെ ശരിയാക്കും, എന്നൊക്കെ പലരും ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു. മറ്റു ചിലർ ഉപദേശിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. നിന്നെക്കാൾ ഇത്രയും പ്രായം കൂടിയ ഒരാളുമായുള്ള ഇത്തരം തമാശകൾ നിന്റെ ജീവിതം നശിപ്പിക്കും. ഭാവിയിൽ ദോഷം ചെയ്യും. കല്യാണം കഴിക്കാൻ ആരും വരില്ല എന്നൊക്കെയാണ് ചിലർ പറയുന്നത്.
തങ്കച്ചൻ ചേട്ടന് ഞാൻ അനിയത്തികുട്ടിയെ പോലെയാണ്, എനിക്ക് എന്റെ ചേട്ടനെപോലെയും, എന്റെ ചേട്ടനോടുള്ള എല്ലാ സ്വാതന്ത്ര്യവും ബഹുമാനവും തങ്കച്ചൻ ചേട്ടനോട് ഉണ്ട് എന്നാണ് താരം പറഞ്ഞിരുന്നത്. തന്റെ വീട്ടുകാർക്ക് ിത്തരം തമാശകളിൽ യാതൊരു പ്രശ്‌നവുമില്ലെന്നും താരം പറഞ്ഞിരുന്നു.
എന്നാൽ കുറച്ച് ദിവസമായി അനുമോളുടെ വിവാഹവാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നും തന്റെ പ്രണയം അനുമോൾ വെളിപ്പെടുത്തിയെന്നുമാണ് വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ ഇതിനെക്കുറിച്ച് അനുമോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.