മോഹൻലാലും ജാക്കി ചാനും ഒന്നിക്കുന്ന ചിത്രം യാഥാർത്ഥ്യമാകുന്നു: നായർ സാൻ തുടങ്ങുന്നു

22

മലയാളത്തിന്റെ താരചക്രവർത്തി നടൻ മോഹൻലാലും ആക്ഷൻ ഇതിഹാസം ജാക്കി ചാനും ഒന്നിക്കുന്ന ചിത്രം യാഥാർത്ഥ്യമാവാൻ പോകുന്നതായി റിപ്പോർട്ടുകൾ. നേരത്തെയും നായർ സാൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആൽബർട്ട് ആന്റണി ആവും ചിത്രം സംവിധാനം ചെയ്യുക എന്നായിരുന്നു റിപ്പോർട്ടുകൾ. മലയാള സിനിമ ആഗോള മാർക്കറ്റിൽ മോഹൻലാൽ ചിത്രങ്ങളിലൂടെ വലിയ സ്ഥാനം നേടിയെടുത്തതോടെ നായർ സാൻ എന്ന ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കം തുടങ്ങിയെന്നാണ് അറിയുന്നത്.

Advertisements

ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള സമരങ്ങൾക്ക് ജപ്പാനിൽ നിന്ന് നേതൃത്വം നൽകിയ ശക്തനായ പോരാളിയായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ജപ്പാനിലെ അയോധന കല ആചാര്യനായി ജാക്കി ചാനും വേഷമിടും. 2008 ലാണ് നായർ സാൻ ആദ്യം തീരുമാനിച്ചത്.

എന്നാൽ രണ്ടു താരങ്ങളുടെയും ഡേറ്റ് ചേരാത്തതും മോഹൻലാലിന് അന്താരാഷ്ട്ര സിനിമയിൽ ഇന്നത്തെ സ്വീകാര്യത ഇല്ലാത്തതും ചിത്രം മുടങ്ങാൻ കാരണമായി. ഇപ്പോൾ യേശു ക്രിസ്തുവിന്റെ ജീവിത കഥ ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിൽ ആണ് ആൽബർട്ട് ആന്റണി.

ഇംഗ്ലീഷിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹോളിവുഡ് സാങ്കേതിക വിദഗ്ദർ ആണ് അണിനിരക്കുക. ഇതിനു ശേഷം ആണ് മോഹൻലാൽ ജാക്കി ചാൻ ചിത്രം നായർ സാനും ആയി ആൽബർട്ട് ആന്റണി എത്തുക.

Advertisement