ആർച്ചയായി കീർത്തി സുരേഷ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലെ കിടും ഐറ്റം പുറത്ത്

30

താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ എത്തി. ആർച്ച എന്ന കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വന്നിട്ടുള്ളത്. പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാരുടെ ചരിത്രത്തോടൊപ്പം ഒട്ടേറേ ഭാവനയും കൂട്ടിച്ചേർത്താണ് ചിത്രം തയാറാക്കിയിട്ടുള്ളത്.

നൂറുകോടി മുതൽ മുടക്കിലാണ് ബ്രഹ്മാണ്ഡചിത്രം ഒരുക്കുന്നത്. ഹെദരാബാദ് രാമോജി റാവു ഫിലിംസിറ്റിയിലെ കൂറ്റൻ സെറ്റിലാണ് ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടന്നത്. ഒരാഴ്ചയിൽ താഴെ മാത്രം കോവളത്തും ഷൂട്ടിംഗ് നടന്നു. 5000ഓളം തിയറ്ററുകളിലെ റിലീസ് സാധ്യമാക്കാനാണ് ശ്രമിക്കുന്നത്.

Advertisements

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. കൂടാതെ, ചിത്രത്തിൽ മോഹൻലാലന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. പ്രണവിന്റെ നായികയായി സ്‌ക്രീനിലെത്തുന്നത് കല്യാണി പ്രിയദർശനാണ്. കല്യാണി ആദ്യമായി അച്ഛന്റെ സംവിധാനത്തിൽ അഭിനയിക്കുന്നു എന്നതും മലയാളത്തിൽ അരങ്ങേറുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്.

തമിഴിലെ ആക്ഷൻ കിംഗ് അർജുൻ, ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ് താരം പ്രഭു എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്. ഇളയരാജ, എംജി ശ്രീകുമാർ, പ്രേമം ഫെയിം രാജേഷ് മുരുകേശൻ എന്നിവർ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിടുന്നു. കോൺഫിഡന്റ് ഗ്രൂപ്പും ആശിർവാദ് സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ചൈന, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലെ തിയറ്റർ ആർട്ടിസ്റ്റുകളും ഭാഗമാകുന്നുണ്ട്.

Advertisement