Entertainment Movies Stories

വർഷങ്ങളോളം നീണ്ട പിണക്കമില്ലായിരുന്നേൽ 25 സിനിമകളെങ്കിലും ഉണ്ടായേനെ: മമ്മൂട്ടിയോടും ജോഷിയോടും ഉള്ള പിണക്കത്തെക്കുറിച്ച് കലൂർ ഡെന്നീസ്‌

Loading...

താരരാജാവ് മമ്മൂട്ടിയോടും സംവിധായകൻ ജോഷിയോടും തിരക്കഥാകൃത്ത് കലൂർ ഡെന്നിസിനുണ്ടായ പിണക്കം സിനിമാ മേഖലയിലെ എല്ലാവർക്കും അറിയാവുന്നതാണ്. ഇതേക്കുറിച്ച് സിനിമയിലുള്ളവർ തന്നെ വ്യക്തമാക്കിയതാണ്. 12 വർഷത്തോളമാണ് ഡെന്നീസ് മമ്മൂട്ടിയുമായി പിണങ്ങിയിരുന്നത്.

ഇപ്പോഴിതാ ആ പിണക്കത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം. 1987ലാണ് മമ്മൂട്ടിയുമായും ജോഷിയുമായും പിണങ്ങുന്നത്. അന്ന് പിണങ്ങിയില്ലായിരുന്നെങ്കിൽ ഇരുപത്തിയഞ്ച് സിനിമകൾ ചെയ്യുമായിരുന്നു. 32 വർഷമായി ഞാനും ജോഷിയും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട്. ജനുവരി ഒരു ഓർമ്മയ്ക്ക് മുമ്പേ പിണങ്ങി.

എന്നാൽ മമ്മൂട്ടിക്ക് ഒരാളുമായി അധികനാൾ പിണങ്ങി നിൽക്കാൻ കഴിയില്ല. മനസ്സിൽ ഒന്നും വെക്കുന്ന സ്വഭാവവുമില്ല. ഒടുവിൽ മമ്മൂട്ടി തന്നെ പിണക്കം മാറ്റി. അതാണ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വന്ന എഴുപുന്നതരകൻ. കലൂർ ഡെന്നിസ് പറഞ്ഞു.

പിണങ്ങിയില്ലായിരുന്നെങ്കിൽ 25 ഓളം സിനിമകൾ വെള്ളിത്തിരയിൽ വരുമായിരുന്നെന്ന ഡെന്നിസിന്റെ വെളിപ്പെടുത്തൽ ആരാധകർക്ക് നിരാശ സമ്മാനിക്കുകയായിരുന്നു. 25 ഓളം സിനിമകൾ സാധ്യമായിരുന്നിട്ടും ഒരു പിണക്കത്തിന്റെ പേരിൽ അതൊന്നും നടക്കാതെ വന്നതും ഓർക്കുമ്‌ബോൾ ആരാധകരുടെ ഉള്ളിലും ചെറിയ നിരാശ ഉണ്ടാകുന്നുണ്ട്.

Loading...

Featured