ആ പേര് പിതാവിന്റെയല്ല, പിന്നെ വിമൽ ആര്; പേരിലെ രഹസ്യത്തെ കുറിച്ച് നിഖില വിമലിന്റെ വെളിപ്പെടുത്തൽ

2045

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായി എത്തിയ നടിയാണ് നിഖില വിമൽ. നടൻ ദിലീപ് നായകനായി എത്തിയ ലവ് 24X7 എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. സത്യൻ അന്തിക്കാട് ആണ് നിഖിലയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഇപ്പോൾ മലയാളത്തിലെ യുവ നായികമാർക്കിടയിൽ ശ്രദ്ധേയയാണ് താരം.

Advertisements

മലയാളത്തിന് പുറമേ തമിഴിലും സാന്നിധ്യമായി മാറിയിരിക്കുകയാണ് നിഖില. അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ദ പ്രീസ്റ്റ്, തമ്പി, മധുരം, മേരാ നാം ഷാജി, ജോ ആൻഡ് ജോ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി കഴിഞ്ഞു താരം. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിഖില തന്റെ നിലപാടുകളിലൂടേയും വാർത്തകളിൽ ഇടം നേടാറുണ്ട്.

Also read; വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷമായില്ലേ, സത്യത്തില്‍ ആരുടെ കുഴപ്പമാണ്; കുട്ടികളില്ലാത്തതിനെ ചോദ്യം ചെയ്ത അവതാരകയ്ക്ക് ചുട്ടമറുപടി നല്‍കി ഷഫ്‌നയും സജിനും

നിഖില നായികയായി എത്തുന്ന സിബിമലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമയാണ് ഒടുവിലായി തിയ്യേറ്ററുകളിലെത്തിയത്. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ നടിക്ക് സാധിക്കുകയും ചെയ്തു. കണ്ണൂരിന്റ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. അതിന് മുൻപ് നിഖിലയുടേതായി പുറത്തിറങ്ങിയ ചിത്രം ജോ ആന്റ് ജോ ആണ്.

കുടുംബ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ താരം തന്റെ പേരിലെ പ്രത്യേകതയെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നിഖില വിമൽ എന്ന പേരിലെ വിമൽ പിതാവിന്റെ പേര് അല്ല, മറിച്ച് അത് തന്റെ അമ്മയുടെ പേരാണെന്നാണ് നടി വെളിപ്പെടുത്തുന്നത്. പരമ്പരാഗതമായി മലയാളികൾ ശീലിച്ചുവരുന്ന സമ്പ്രദായത്തെ പൊളിച്ചെഴുതുകയായിരുന്നു നടി.

Also read; ആ പടം ചെയ്യാമെന്ന് ഏറ്റ് പൂജാ ചടങ്ങുകൾക്ക് വരെ വന്നിട്ട് ഷൂട്ട് തുടങ്ങുന്നതിന് മുൻപ് നയൻതാര പിന്മാറി, നയൻതാര തന്നോട് കാണിച്ചത് വെളിപ്പെടുത്തി സിബി മലയിൽ

വിമൽ എന്ന പേരെങ്ങനെ അമ്മയുടേതാകും എന്ന ചോദ്യത്തിനും നടിക്ക് വ്യക്തമായ മറുപടിയുണ്ട്. നിഖിലയുടെ അമ്മയുടെ പേര് വിമൽ എന്നല്ല, വിമലാദേവി എന്നാണ്. ഇതിന്റെ ചുരുക്കമായിട്ടാണ് വിമൽ എന്ന് ചേർത്തത്. നിഖിലയുടെ മത്രമല്ല സഹോദരി അഖിലയുടെ പേരിനൊപ്പവും ചേർത്തിരിക്കുന്നത് അമ്മയുടെ പേര് തന്നെയാണ്. ചെറുപ്പത്തിൽ അച്ഛനാണ് അമ്മയുടെ പേര് ഒപ്പം ചേർത്തതെന്ന് നടി പറയുന്നു.

Advertisement