പരസ്പരം ഒത്തുപോവില്ലെന്ന് കണ്ടപ്പോൾ പിരിഞ്ഞു, മകളെ കാണാത്തതിൽ മാത്രം സങ്കടം; തകർന്ന കുടുംബ ജീവിതത്തെ കുറിച്ച് ഫിറോസ് ഖാൻ പറയുന്നത്

131167

വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് സീസൺ മൂന്നിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഫിറോസ് ഖാൻ. ഭാര്യ സജ്‌നയ്ക്ക് ഒപ്പം എത്തിയ താരം വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബിഗ് ബോസ് വീട്ടിൽ ചെലവഴിച്ചത്. കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെയും താരം സ്വന്തമാക്കുകയും ചെയ്തു. ബിഗ്‌ബോസിൽ സജീവമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഫിറോസ് വീടിന്റെ പടിയിറങ്ങിയത്.

Advertisements

സഹമത്സരാത്ഥികൾ ഇവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് ഫിറോസ് ഖാന് ബിഗ് ബോസിന്റെ വീടിന്റെ പടി കടക്കാനുള്ള സാഹചര്യമുണ്ടായത്. പിന്നീട് താരം പരമ്പരകളിൽ നിറഞ്ഞു നിന്നു. സോഷ്യൽമീഡിയയിലും താരം സജീവമാണ്. ഫിറോസ് ഖാന്റെ ഭാര്യയും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

Also read; തനിച്ച് വന്ന് കിടന്നപ്പോള്‍ അരികില്‍ ഒരു സ്ത്രീ വന്നു കിടന്നു; ഭാര്യ ആണെന്ന് കരുതി ഞാന്‍ കെട്ടിപ്പിടിച്ചു; എന്നാല്‍ സത്യം അതായിരുന്നില്ല; ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

ഇപ്പോൾ ബിഗ് ബോസിന് മുൻപും ശേഷവുമുള്ള ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഫിറോസ്. കൂടാതെ താൻ ജീവിതത്തിൽ നേരിട്ട പരിഹാസങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തൽ നടത്തി. ഐ കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസ് തന്റെ മനസ് തുറന്ന് സംസാരിച്ചത്. സാധാരണ കുടുംബത്തിലാണ് ഫിറോസിന്റെ ജനനവും വളർച്ചയും. അഭിനയ മോഹം എന്ന് പറഞ്ഞ് ഇറങ്ങി തിരിച്ചപ്പോൾ ഒരുപാട് പരിഹാസങ്ങളും നേരിട്ടതായി ഫിറോസ് പറയുന്നു.

ഇവനു വേറെ പണിക്ക് പോയാൽ പോരെ എന്നാണ് പലരും ഒളിവിലും തെളിവിലും പറഞ്ഞത്. ഈ വിമർശനങ്ങളെയും പരിഹാസങ്ങളെയും മറികടന്നായിരുന്നു ഫിറോസിന്റെ കുതിപ്പ്. ഈ കുതിപ്പ് ഫിറോസിനെ മിസിസ് ഹിറ്റ്‌ലർ എന്ന ഹിറ്റ് പരമ്പരയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. പെൺവേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. മാനസിക നിലതെറ്റി ഇടയ്ക്ക് പെണ്ണായ തീരുന്ന കഥാപാത്രത്തെ തന്മയത്വത്തോടെയാണ് ഫിറോസ് അവതരിപ്പിക്കുന്നത്.

പരമ്പരയിലെ അഭിനയത്തിന് നിരവധി പേർ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. തനിക്ക് ലഭിച്ച ഏറ്റവും വലിയ വേദിയാണ് ബിഗ് ബോസ് എന്നും ഫിറോസ് പറയുന്നു. കൂടാതെ, തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും ഫിറോസ് മനസ് തുറക്കുന്നുണ്ട്. സജ്‌നയുമൊത്ത് വളരെ സന്തോഷത്തിലാണ് കുടുംബ ജീവിതം പോകുന്നത്, പരസ്പരം മനസിലാക്കിയാണ് ജീവിക്കുന്നതെന്നും ഫിറോസ് പറയുന്നു.

Also read; ലോട്ടറി സർക്കാർ നടത്തുന്ന കൊള്ളയെന്ന് പറഞ്ഞ് നടന്ന അനൂപ് ബംപർ എടുത്തത് മകന്റെ കുടുക്ക പൊട്ടിച്ച്; കോടീശ്വരന്റെ ഇരട്ടതാപ്പ് തുറന്ന് കാണിച്ച് ഫേസ്ബുക് പോസ്റ്റ്, കുറിപ്പ് മുക്കി ഓടി കോടീശ്വരൻ

അതേസമയം, ആദ്യ വിവാഹത്തിലെ മകളെ കാണാൻ കഴിയാത്തതിൽ വലിയ സങ്കടമാണ് ഉള്ളതെന്നും പതിയെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും ഫിറോസ് പങ്കുവെയ്ക്കുന്നുണ്ട്. പല സാഹചര്യങ്ങൾ കൊണ്ടാണ് മകളെ കാണാൻ കഴിയാത്തതെന്നും ഫിറോസ് വെളിപ്പെടുത്തുന്നു. എത്രയും വേഗം തന്റെ പൊന്നു മകളെ കാണാൻ കഴിയട്ടെ എന്ന് ആരാധകരും ആശംസിക്കുന്നുണ്ട്.

Advertisement