സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനായ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതിദിനം ലഭിക്കുന്നത് ഒന്നേകാല്‍ കോടി രൂപയുടെ കലക്ഷന്‍. വെറും പതിനഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം 175 കോടി രൂപയാണ് കലക്ഷന്‍ നേടിയത്. സിനിമയുടെ റിലീസിന് മുന്‍പ് തന്നെ കോടികള്‍ വാരി ചരിത്രം സൃഷ്ടിച്ചിരുന്നു.
തമിഴ് സൂപ്പര്‍ സംവിധായകന് ഷങ്കര്‍ സംവിധാനം ചെയ്ത് രജനീകാന്ത്, എമി ജാക്സണ്, അക്ഷയ് കുമാര്‍ എന്നിവര്‍ അഭിനയിച്ച 2.0 യ്ക്ക് ഇപ്പോഴും തിയേറ്ററില്‍ ഹൗസ് ഫുള്‍ ഷോകളാണ്.
റിലീസ് ദിവസം 64 കോടി രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും 2.0 സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 20.25 കോടിയാണ് ആദ്യദിനം വരുമാനമായി ലഭിച്ചത്.
അതേസമയം ചെന്നൈ നഗരത്തില്‍ റിലീസ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്നചിത്രം എന്ന ബഹുമതി 2.0 സ്വന്തമാക്കി. 2.64 കോടി രൂപയാണ് ചെന്നൈയിലെ ആദ്യദിനവരുമാനം. വിജയ് ചിത്രം സര്‍ക്കാര്‍ നേടിയ 2.37 കോടിയുടെ റെക്കോര്‍ഡാണ് 2.0 മറികടന്നത്.
അമേരിക്കയില്‍ നിന്നും 6.30 കോടിയും യുഎഇയില്‍ നിന്നും 5.21 കോടിയുമാണ് ആദ്യദിന കളക്ഷനായി ചിത്രത്തിന് ലഭിച്ചത്. ആസ്ട്രേലിയയില്‍ നിന്നും 58 ലക്ഷവും ന്യൂസിലാന്‍ഡില്‍ നിന്നും 11 ലക്ഷവും നേടി.
പ്രമുഖ സിനിമാ ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോയിലൂടെ റിലീസിന് മുന്‍പേ തന്നെ 12 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. നവംബര്‍ 29-ന് ലോകമെന്പാടമുള്ള 10,500 സ്ക്രീനുകളിലായി ചിത്രം റിലീസ് ചെയ്തു.
2.0-യുടെ ദക്ഷിണേന്ത്യയിലെ കളക്ഷന്‍ ഇപ്രകാരമാണ്. കര്‍ണാടക- 7.26 കോടി, തമിഴ്നാട്-16.50 കോടി കേരളം- 4.15 കോടി, ആന്ധ്ര-തെലങ്കാന- 18.2 കോടി. കേരളത്തില്‍ നിന്നും 4.15 കോടി രൂപയാണ് ആദ്യദിനം 2.0 സ്വന്തമാക്കിയത്.
വിജയ് ചിത്രം സര്‍ക്കാര്‍ (5.62 കോടി), ബാഹുബലി 2(5.45 കോടി), മെര്‍സര്‍ (4.65 കോടി) എന്നിവയാണ് കേരളബോക്സ് ഓഫീസിലെ കളക്ഷന്‍ റെക്കോര്‍ഡില്‍ മുന്നില്‍ നില്ക്കുന്ന അന്യഭാഷ ചിത്രങ്ങള്‍.
അഞ്ഞൂറ് കോടിക്കും അറുന്നൂറ് കോടിക്കും ഇടയിലാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് എന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ വിതരണവകാശം, സാറ്റലൈറ്റ് റൈറ്റ്, മൊഴിമാറ്റം എന്നീ വകുപ്പുകളിലൂടെ ഏതാണ്ട് 340 കോടി രൂപ ചിത്രം ഇതിനോടം തിരിച്ചു പിടിച്ചിട്ടുണ്ട്.