ലോകസിനിമ ഷങ്കറിനെ നമിക്കണം, ഇതുവരെയുള്ള എല്ലാ ഇന്ത്യന്‍ റെക്കോര്‍ഡുകളും തകരും, 2.0 സങ്കല്‍പ്പങ്ങള്‍ക്കും ആയിരം മടങ്ങ് അപ്പുറം എന്ന് ആദ്യഷോ കണ്ടിറങ്ങിയ പ്രേക്ഷകര്‍

42

ലോകമെമ്പാടുമുള്ള രജനി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് യന്തിരന്‍ രണ്ടാം ഭാഗം 2.0 തിയറ്ററുകളിലെത്തി. കൊട്ടും കുരവയും ഭീമന്‍ കട്ടൗട്ടുകളുമായി രാവിലെ നാലു മണിക്കായിരുന്നു ഇന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ആ ചരിത്ര നിമിഷം പിറന്നു വീണത്.

Advertisements

തമിഴ്നാട്ടിലും കേരളത്തിലുമെല്ലാം ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. നാലു മണിക്ക് ആരംഭിച്ച ആദ്യ ഷോയില്‍ തന്നെ തിയറ്ററുകള്‍ എല്ലാം ഫുള്‍ ആയിരുന്നു. ആര്‍പ്പുവിളിയും കുരവയുമായി രജനി ഫാന്‍സ് തിയറ്ററുകള്‍ കീഴടക്കുന്ന കാഴ്ചയായിരുന്നു.

ആദ്യ ഫാന്‍സ് ഷോ കഴിഞ്ഞപ്പോള്‍ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് കിട്ടുന്നത്. ലോകസിനിമ ഷങ്കറിനെ നമിക്കണം എന്നാണ് പലരുടേയും അഭിപ്രായം. രജനിക്ക് ഒപ്പം തന്നെ അക്ഷയ് കുമാറും മാസ്മരിക പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബോക്‌സോഫീസില്‍ ഇതുവരെയുള്ള എല്ലാ ഇന്ത്യന്‍ റെക്കോര്‍ഡുകളും തകരും ന്നൊണ് ചിത്രം നല്‍കുന്ന സൂചന. നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും ആയിരം മടങ്ങ് അപ്പുറമാണ് സിനിമ എന്നാണ് മൊത്തത്തിലുള്ള പ്രേക്ഷക വിലയിരുത്തല്‍.

കേരളത്തിലെ 450 ഓളം സ്‌ക്രീനുകളിലാണ് ചിത്രം എത്തുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. പാലക്കാടും തിരുവനന്തപുരത്തും ആദ്യ ഷോ കാണാന്‍ ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. യന്തിരന്റെ വേഷം ധരിച്ച് തോക്കുകള്‍ കയ്യിലേന്തിയും മറ്റും വ്യത്യസ്തമായാണ് പലരും രാവിലെ തന്നെ ഷോ കാണാന്‍ എത്തിയത്.

500 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ലോകമെമ്പാടും 10,500 സ്‌ക്രീനുകളില്‍ 2.0 എത്തി. ഇതോടെ 9000 സ്‌ക്രീനുകളില്‍ ഒന്നിച്ചിറങ്ങിയ ഇന്ത്യന്‍ ചിത്രം ബാഹുബലി 2 ന്റെ റെക്കോര്‍ഡാണ് ഭേദിക്കപ്പെട്ടത്. നോര്‍ത്ത് അമേരിക്ക (850), യു.കെ. (300), യൂറോപ്പ് (500), മിഡില്‍ ഈസ്റ്റ് ആഫ്രിക്ക (350), സൗത്ത് ഏഷ്യ (100), ഇന്ത്യ (7500), ഏഷ്യ പെസഫിക് (900) എന്നിങ്ങനെയാണ് സ്‌ക്രീനുകളുടെ നീക്കിയിരിപ്പ്. കാനഡയിലെ 50 തിയേറ്ററുകളില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസായി. യു.കെ., ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാവും ചിത്രം പുറത്തു വന്നത്.

മുംബൈയില്‍ 2ഉ, 3ഉ ഫോര്‍മാറ്റില്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രത്തിന്റെ റിലീസ്. നഗരത്തിലെ ഒറോറ തിയേറ്ററില്‍ വന്‍ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 68 വയസ്സ് തികയുന്ന രജനികാന്തിന്റെ 68 അടി ഉയരമുള്ള കട്ടൗട് ഇവിടെ ഉയരും.

ഒറോറ മുതല്‍ ഐമാക്സ് വരെ രഥ ഘോഷയാത്രയുണ്ടാവും. ഒപ്പം 30 അടി നീളമുള്ള പൂമാലയും കരുതി വച്ചിട്ടുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് അന്നദാനവും ഉണ്ടാവും. 2.0 ശ്രീലങ്കയിലെ എക്കാലത്തെയും വമ്ബന്‍ റിലീസാണ്. തമിഴില്‍ 84ഉം, ഹിന്ദിയില്‍ നാലും തിയേറ്ററുകളുണ്ട്. ചിത്രത്തില്‍ അക്ഷയ് കുമാര്‍, ആമി ജാക്സണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് കലാഭവന്‍ ഷാജോണും സിനിമയിലുണ്ട്.

Advertisement