ഒരു കാലത്ത് മലയാളത്തിലെ മുൻനിര നായികമാരിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന നടിയാണ് ദിവ്യാ ഉണ്ണി. വിനയന്റെ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം വളരെ പെട്ടെന്ന് ആണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവ താരങ്ങൾക്കും എല്ലാം ഒപ്പം അഭിനയിച്ച നടിക്ക് ആരാധകരും ഏറെ ആയിരുന്നു. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിടപറയുക ആയിരുന്നു താരം.
ഭർത്താവിനും മക്കൾക്കും ഒപ്പം അമേരിക്കയിൽ സ്ഥിരതാമിസമാക്കിയ ദിവ്യാ ഉണ്ണി അവിടെ നൃത്ത വിദ്യാലയം നടത്തുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. മലയാളം മിനി സ്‌ക്രീൻ പരിപാടികളിൽ അഥിതിയായും താരം എത്താറുണ്ട്.
ഇപ്പോഴിതാ ഒരഭിമുഖത്തിൽ അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണിയെ കുറിച്ച് ദിവ്യ ഉണ്ണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കല്യാണ സൗഗന്ധിം എന്ന താരത്തിന്റെ ആദ്യ ചിത്രത്തിൽ മുറച്ചെറുക്കൻ ആയിട്ടായിരുന്നു കലാഭവൻ മണി അഭിനയിച്ചത്. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്.
ആ സമയത്ത് ഞാൻ പത്താം ക്ലാസിൽ ആയിരുന്നു. യൂണിറ്റ് ടെസ്റ്റൊക്കെ നടക്കുന്ന സമയം തന്നെയായിരുന്നു ഷൂട്ടിങും നടന്നിരുന്നത്. അമ്മ ടീച്ചർ ആയത് കാരണം സെറ്റിലിരുന്നും പഠിക്കാൻ നിർബന്ധിക്കുമായിരുന്നു. രാവിലെ പോയി പരീക്ഷ എഴുതിയിട്ട് എല്ലാമാണ് സെറ്റിൽ എത്തുന്നത്.
അന്ന് സിനിമയുടേയും അഭിനയത്തിന്റേയും ഡെ്പത് അറിഞ്ഞിട്ടൊന്നും ആയിരുന്നില്ല അഭിനയിച്ചത്. കൂടെ അഭിനയിച്ചിരുന്നവർ അത്രയും വലിയ ലെജന്റ്സ് ആയിരുന്നു. അവര് തരുന്ന ആക്ഷൻ റിയാക്ഷൻ ചെയ്യുക മാത്രമാണ് ഞാൻ ചെയ്തിരുന്നത്. അത് വലിയൊരു പാഠം തന്നെയായിരുന്നു എന്ന് ദിവ്യ ഉണ്ണി പറയുന്നു.
സിനിമയിൽ മികച്ച ഒരു റോൾ ചെയ്ത നടനായിരുന്നല്ലോ മണിച്ചേട്ടൻ അദ്ദേഹത്തിന് ഒപ്പമുള്ള അനുഭവം എങ്ങിനെയാ ആയിരുന്നുവെന്ന് അവതാരകൻ ചോദിച്ചപ്പോൾ ദിവ്യ ഉണ്ണി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു:
ഭയങ്കര എന്റർടൈനിങ് ആയിരുന്നു പുള്ളി. ഒരുപാട് നല്ല മെമ്മറീസ് അദ്ദേഹത്തിന് ഒപ്പമുണ്ട്. ഒരു പാട്ട് രംഗം ഉണ്ടായിരുന്നു. ഒരുപാട് കോമഡി രംഗങ്ങൾ ഉണ്ടായിരുന്നു. മണിച്ചേട്ടൻ മാത്രമല്ല ജഗതി അങ്കിൾ, ഇന്നസെന്റേട്ടനുണ്ട് ലളിതചേച്ചിയുണ്ട് ജഗതീഷേട്ടൻ രാജു അങ്കിൾ അങ്ങനെ ഭയങ്കര വലിയ സ്റ്റാർ കാസ്റ്റ് ആയിരുന്നു.
ഒരു കല്യാണ വീട് പോലെയായിരുന്നു സെറ്റ്. ഒരു പുതുമുഖ നടിയാണ് എന്ന സ്ട്രസ്സ് ഒന്നും എനിക്ക് ആരും തന്നിട്ടില്ല. ദിലീപേട്ടൻ എല്ലാം വളരെ നന്നായി സഹായിച്ചിട്ടുണ്ട് എന്നും നടി പറയുന്നു. അതേ സമയം അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയത് ആയിരുന്നു.
താൻ ജനിച്ച് വളർന്ന സാഹചര്യത്തെ കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെ കുറിച്ചുമൊക്കെ പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. തന്റെ നാടൻ പാട്ടുകളിൽ എല്ലാം ഇതേക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കാറും ഉണ്ടായിരുന്നു.