ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് സംവിധാന ജോഡികൾ ആയിരുന്നു സിദ്ധിഖ് ലാൽ കൂട്ടുകെട്ട്. ഈ കൂട്ട് പിരിഞ്ഞതിന് ശേഷം തനിച്ചും മലയാളത്തിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകന് ആണ് സിദ്ദിഖ്. ലാലിനോടൊപ്പം ചേർന്ന് സിദ്ധിഖ് സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു.
റാംജിറാവ് സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു. പിന്നീട് സംവിധാന ജോഡി എന്ന നിലയിൽനിന്നും ഇവർ പിരിഞ്ഞെങ്കിലും ലാൽ നിർമ്മാണവും സിദ്ധിഖ് സംവിധാനവുമായി ഇരുവരും വീണ്ടും ഒന്നിച്ച് കുറേക്കാലം കൂടി തുടർന്നിരുന്നു. പിന്നട് ലാൽ അഭിനയ രംഗത്തേക്കും സംവിധാന രംഗത്തേക്കും തിരിഞ്ഞു.
സിദ്ധീഖ് സംവിധാന രംഗത്ത് രംഗത്ത് തന്നെ തുടരുകയും ചെയ്തു. ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ക്രോണിക്ക് ബാച്ചിലർ, ലേഡിസ് ആന്റ് ജെന്റിൽമാൻ, ബോഡി ഗാർഡ്, കിങ്‌ലയർ, ഫുക്രി, ബിഗ്ബ്രദർ തുടങ്ങി നിരവധി സിനിമകൾ സിദ്ദിഖ് തനിച്ച് സംവിധാനം ചെയ്തിരുന്നു. ഇവയിൽ പലതും തകർപ്പൻ വിജയം നേടുകയും ചിലത് ദയനീയ പരാജയമായി മാറുകയും ചെയ്തിരുന്നു.
Also Read
ഹല്‍ദി ആഘോഷമാക്കി ജയറാമും പാര്‍വതിയും മക്കളും! വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകരും
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് ലേഡിസ് ആന്റ് ജെന്റിൽമാൻ. മദ്യപാനിയായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിച്ചത്. എന്നാൽ, സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല.
സ്പിരിറ്റ് എന്ന സിനിമയിലും മോഹൻലാൽ മദ്യപാനിയുടെ വേഷമാണ് ചെയ്തത്. ഇപ്പോഴിതാ തന്റെ ചിത്രം പരാജയ പെടാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് സിദ്ദിഖ്. ഐടിയാണ് സിനിമയുടെ കഥാപരിസരം. കഥാപാത്രങ്ങൾ ഐടി പ്രൊഫഷണലുകളാണ്.
ഐടി മേഖല അന്നും ഇന്നും മലയാളി പ്രേക്ഷകന് അത്ര പരിചിതമല്ല. ഐടി കഥകൾ പറയുമ്പോൾ പ്രേക്ഷകന് മനസ്സിലാവുന്നുണ്ടോ എന്ന് സംശയമുണ്ട്. അതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞത്. നടി ജയഭാരതിയുടെ മകൻ കൃഷ് സത്താർ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ആ സിനിമയിലാണ് നടൻ ആദ്യമായി അഭിനയിക്കുന്നത്.
പിന്നീട് ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ച് കൃഷ് തിരിച്ച് ലണ്ടനിലേക്ക് പോയി. കൃഷിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു ഫൈറ്റ് രംഗം എടുത്തു. ഫൈറ്റ് മാസ്റ്ററുടെ അസിസ്റ്റന്റ് ഞങ്ങളുടെ പ്ലാനിംഗിൽ ഇല്ലാത്തൊരു രംഗം പ്രാക്ടീസ് ചെയ്യിപ്പിച്ചു.
ബൈക്ക് സ്‌കിഡ് ചെയ്ത് നിർത്താനായിരുന്നു പറഞ്ഞത്. ഷൂട്ടിംഗ് ആകെ കുഴഞ്ഞു. കൃഷ് ഇല്ലാത്ത രംഗങ്ങൾ ഷൂട്ട് ചെയ്തു. എല്ലാം കുഴഞ്ഞ് മറിഞ്ഞു. അതും കുറേയൊക്കെ ഈ സിനിമയെ ബാധിച്ചിട്ടുണ്ടെന്നുംസിദ്ദിഖ് പറയുന്നു. അതേ സമയം അതിന് ശേഷം മോഹൻലാലിനെ നായകൻ ആക്കി സിദ്ദിഖ് ഒരുക്കിയ ബിഗ് ബ്രദർ എന്ന സിനിമയും ദയനീയ പരാജയം ആയിരുന്നു.