പക്കാ ആറേഞ്ച്ഡ് ആയിരുന്നു, ഇനി ഒരു മടങ്ങിവരവ് ഉണ്ടാകില്ല, ആരാധകരെ സങ്കടത്തിലാക്കി നടി തൻവി രവീന്ദ്രൻ

303

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തൻവി രവീന്ദ്രൻ. മൂന്നുമണി എന്ന പരമ്പയിലൂടെയാണ് താരം മിനിസ്‌ക്രീനിൽ എത്തുന്നത്. പിന്നീട് രാത്രിമഴ, പരസ്പരം എന്നീ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുക ആയരുന്നു തൻവി.

എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫായിട്ടായിരുന്നു തൻവി കരിയർ ആരംഭിച്ചത്. പിന്നീട് മോഡലിംഗ് രംഗത്തേക്ക് എത്തി. തുടർന്നാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സെലിബ്രറ്റി ഗെയിം ഷോ ആയ സ്റ്റാർ മാജിക് പരിപാടയിലും തൻവി പങ്കെടുത്തിരുന്നു. ഇതിനിടെയായിരുന്നു താരത്തിന്റെ വിവാഹം. ഗണേഷ് ആണ് തൻവിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. മുംബൈയിൽ വെച്ചു നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയും ചെയ്തു.

Advertisements

ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തിയ നടിയോട് പുതിയ വിശേഷങ്ങൾ ചോദിച്ച് ആരാധകരുമെത്തി. ഇനി അഭിനയത്തിലേയ്ക്ക് മടങ്ങി വരുമോ സ്റ്റാർ മജിക്കിൽ എത്തുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളായിരുന്നു തൻവിയോട് ആരാധകർ ചോദിച്ചത്.

Also Read
അത് വാങ്ങാൻ പോലും ടൊവീനോ ബുദ്ധിമുട്ടിയിരുന്ന കാലമുണ്ട്, ഇപ്പോൾ അവന്റെ വളർച്ച നോക്കൂ സെൽഫ് മെയ്ഡ് സ്റ്റാർ ആണ് അവൻ: ടൊവീനോയെ കുറിച്ച് നടൻ ഭരത്

ഇതിനെല്ലാം തൻവി രവീന്ദ്രൻ കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. നടിയുടെത് പ്രണയ വിവാഹം ആയിരുന്നുവോ എന്നായിരുന്നു ഒരാൾ ചോദിച്ചത് . ഒരിക്കലും അല്ല പക്കാ അറേഞ്ച്ഡ് വിവാഹം ആയിരുന്നുവെന്നും മുംബൈയിൽ വച്ചാണ് ചടങ്ങ് നടന്നതെന്നും നടി പറഞ്ഞു.

അഭിയത്തിലേക്കോ, സ്റ്റാർ മാജിക്കിലേക്കോ ഇനി ഒരു മടങ്ങിവരവുണ്ടോ എന്ന് മറ്റോരു ആരാധകൻ ചോദിക്കുന്നുണ്ട്. ഇനി ഉണ്ടാകാ നുള്ള സാധ്യത കുറവാണ്. കുറെ കാലമായി സ്റ്റാർ മാജിക്ക് വിട്ടിട്ട് എന്നും പരസ്പരത്തിലെ കഥാപാത്രം നിങ്ങൾ ഓർത്തിരിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും തൻവി പ്രതികരിച്ചു.

Also Read
ഒരോ തവണയും പ്രഗ്‌നൻസി ടെസ്റ്റ് നെഗറ്റീവ് ആകുമ്പോൾ അനുഭവിച്ചത് വലിയ വേദന: ഗർഭിണിയാവാത്തത് കൊണ്ട് ജീവിതത്തിൽ നിന്ന് പോകണോ എന്ന് വരെ ചോദിച്ചു: തുറന്ന് പറഞ്ഞ് നിരഞ്ജനും ഭാര്യയും

നിങ്ങളുടെ സ്നേഹത്തിനു നന്ദി ഉണ്ടെന്നും താരം പറഞ്ഞു. അച്ഛൻ രവീന്ദ്രൻ, അമ്മ സാവിത്രി ഇളയ സഹോദരി അശ്വനി, അനിയൻ ശ്രേയസ് കൃഷ്ണ എന്നിവർ അടങ്ങുന്നതായിരുന്നു തൻവിയുടെ കുടുബം.

Advertisement