ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറയെ ആരാധകർ ഉണ്ടായിരുന്ന നടൻ ആയിരുന്നു ഭരത്. മലയാളികൾക്കു ഏറെ സുപരിചിതനായിരുന്നു ഭരത്. തമിഴകത്തിന്റെ ബ്ഹ്‌മാണ്ഡ സംവിധായകൻ ശങ്കറിന്റെ ബോയ്സിലൂടെ അരങ്ങേറിയ ഭരത് മലയാളത്തിലും എത്തിയിരുന്നു.
മലയാളികൾ അന്നും ഇന്നും ഭരത് എന്ന നടനെ ഓർക്കുന്നത് ഫോർ ദ പീപ്പിൾ എന്ന സിനിമയുടെ പേരിലാണ്. ഫോർ ദ പീപ്പിളിലെ ലജ്ജാവതിയെ എന്ന ഗാനം തീർത്ത ഓളം മലയാളികൾ ഒരിക്കലും മറക്കില്ല. ഇന്ന് തമിഴിലെ തിരക്കേറിയ നടനാണ് ഭരത്. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഭരത്.
ദുൽഖർ സൽമാൻ നായകനായ കുറുപ്പിലും ഭരത് അഭിനയിച്ചിരുന്നു. ശ്രീനാഥിന്റെ മൂന്നാമത്തെ സിനിമയാണ് കുറുപ്പ്. ഇപ്പോഴിതാ തന്റെ കൂടെ അഭിനയിച്ചിട്ടുള്ള ടൊവിനോ തോമസിനെക്കുറിച്ചുള്ള ഭരത്തിന്റെ വാക്കുകൾ ആണ് വൈറൽ ആകുന്നത്. കൂതറ എന്ന ചിത്രത്തിലാണ് ഭരതും ടൊവിനോ തോമസും ഒരുമിച്ച് അഭിനയിച്ചത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലും പ്രധാന വേഷത്തിലെത്തിയ കൂതറയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ആയിരുന്നു.
Also Read
ആ അസുഖം വന്നത് കൊണ്ടാണ് എനിക്ക് ഇങ്ങനെ തടി കൂടിയത്, വെളിപ്പെടുത്തലുമായി സനുഷ സന്തോഷ്
ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോയെക്കുറിച്ചും സണ്ണി വെയ്നെക്കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചും എല്ലാം ഭരത് തുറന്ന് പറഞ്ഞത്. മലയാളത്തിലെ യുവ സൂപ്പർസ്റ്റാർ ആണ് ടൊവിനോ. യുവാക്കൾക്ക് ഏറെ ഇഷ്ടമുള്ള താരം. വളരെ സിംപിളാണ് ടൊവിനോയെന്നും ഡൗൺ ടു എർത്താണെന്നും ഭരത് പറയുന്നു.
പിന്നാലെ കൂതറ ചെയ്യുമ്പോൾ നടന്ന രസകരമായ എന്തെങ്കിലും ഓർമ്മകളുണ്ടോ എന്ന ചോദ്യത്തിനും ഭരത് മറുപടി പറഞ്ഞു. ഇത് ഇപ്പോൾ പറയുന്നതിൽ എനിക്ക് മടിയില്ല. കൂതറ ചെയ്യുന്നത് സമയത്ത് പെട്രോൾ വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥയുണ്ടായിരുന്നു ടൊവിനോയ്ക്ക്. അങ്ങനെയുള്ളൊരു സാഹചര്യത്തിൽ നിന്നുമാണ് അവൻ ഇവിടെ വരെ എത്തിയത്.
അവന്റെ വളർച്ച നോക്കൂ. മറ്റൊരു ലീഗിലാണ് അവനിന്ന്. സെൽഫ് മെയ്ഡ് സ്റ്റാർ ആണ് ടൊവിനോ. ഇൻഡസ്ട്രിയിൽ ആരുമില്ലാതൊരാൾ നേരിടേണ്ടി വരുന്ന വേദനകൾ എനിക്ക് മനസിലാകും. അങ്ങനെയുള്ളൊരാൾ ഒറ്റയ്ക്ക് ഇത്രയും വലിയൊരു വളർച്ചയുണ്ടാക്കിയത് പ്രശംസനീയം ആണെന്നും ഭരത് പറയുന്നു. കൂതറയിലെ മറ്റൊരു താരമായ സണ്ണി വെയ്നെക്കുറിച്ചും ഭരത് പറയുകയുണ്ടായി.
സണ്ണി ഭയങ്കര കോമഡിയാണെന്നാണ് ഭരത് പറയുന്നത്. കാഴ്ചയിൽ ഭയങ്കര സീരിയസാണ്. ശബ്ദവും സീരിയസാണ്. പക്ഷെ ഏറ്റവും കൂടുതൽ തമാശ പറയുകയും ഏറ്റവും ക്യൂട്ട് ആയ വ്യക്തിയുമാണ് സണ്ണി. അവനെ അറിയാൻ തുടങ്ങിയാൽ അത് മനസിലാകും. സണ്ണിയുടെ വളർച്ചയും ശ്രദ്ധേയമാണെന്നും ഭരത് പറയുന്നു.
കൂതറ ചെയ്യുമ്പോൾ സണ്ണിയും കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്നുള്ളൂ. ഇന്നവൻ ഒരുപാട് സിനിമകൾ ചെയ്തു. നായകനും ക്യാരക്ടർ റോളും ചെയ്തു. നിർമ്മാതാവുമായി മാറി ഇപ്പോൾ എന്നും ഭരത് ചൂണ്ടിക്കാണിക്കുന്നു. താനും ഒരു പ്രധാന വേഷത്തിലെത്തിയ കുറുപ്പിലെ നായകനായ ദുൽഖർ സൽമാനെക്കുറിച്ചും ഭരത് പറയുകയുണ്ടായി.
എന്റെ അനുഭവത്തിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണ് ദുൽഖർ സൽമാൻ. പലപ്പോഴും തന്റെ അടുത്ത സുഹൃത്തു ക്കളുമായി മാത്രം ക്ലോസ് ആകുന്നൊരാളാണ്. പക്ഷെ ഞാൻ അവനുമായി സംസാരിച്ചപ്പോൾ വളരെ സിംപിൾ ആയൊരു വ്യക്തിയാണെന്നാണ് മനസിലായതെന്നും ഭരത് പറയുന്നു. തന്റെ ക്രാഫ്റ്റിനെക്കുറിച്ച് വളരെയധികം പാഷൻ ഉണെന്നും ഭരത് പറയുന്നു.