ഒരുകാലത്ത് മലയാള സിനിമയിൽ വിലപിടിപ്പുള്ള താരമായിരുന്നു ഷക്കീല. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും സിനിമകളേക്കാൾ ഡിമാന്റായിരുന്നു ഷക്കീല ചിത്രങ്ങൾക്ക് കേരളത്തിൽ. ഇപ്പോൽ സിനിമയിൽ ്ത്ര സജീവമല്ല ഷക്കീല.
അതേ സമയം തന്റെ ആത്മകഥയിൽ പ്രണയത്തെ കുറിച്ച് ഷക്കീല എഴുതിയ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പ്രണയിക്കാത്ത നേരങ്ങളിൽ ഞാൻ വെറും ജഡമാണെന്നാണ് ഷക്കീല പറയുന്നത്.
കുട്ടിക്കാലം തൊട്ടേ ഞാൻ പ്രണയിക്കാൻ തുടങ്ങിയിരുന്നു. ഓരോ കാലത്തും എന്റെ ജീവിതത്തിലേക്ക് ഓരോ പുരുഷൻ കടന്നുവന്നു. എല്ലാ പ്രണയത്തിലും ഞാൻ വേദനിച്ചിട്ടുണ്ടെന്നും ഷക്കീല വ്യക്തമാക്കുന്നു.
ആത്മകഥയിലെ ഷക്കീലയുടെ വാക്കുകൾ ഇങ്ങനെ:
പ്രണയമില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. പ്രണയമാണ് എന്റെ ജീവൻ. പ്രണയിക്കാത്ത നേരങ്ങളിൽ ഞാൻ വെറും ജഡമാണ്. കുട്ടിക്കാലം തൊട്ടേ ഞാൻ പ്രണയിക്കാൻ തുടങ്ങിയിരുന്നു. ഓരോ കാലത്തും എന്റെ ജീവിതത്തിലേക്ക് ഓരോ പുരുഷൻ കടന്നുവന്നു.
എല്ലാ പ്രണയത്തിലും ഞാൻ വേദനിച്ചിട്ടുണ്ട്. നിരന്തരമായി കരഞ്ഞിട്ടുണ്ട്. ചെറുപ്പകാലത്തെ പ്രണയത്തിനു ശരീരവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. പിൽക്കാലത്ത് ശരീരം, മദ്യം, പുകവലി എന്നിവയെല്ലാം പ്രണയത്തിനൊപ്പം ആവേശം കൂട്ടുന്ന ചേരുവകളായി കടന്നുവന്നു.
എല്ലാ നിമിഷങ്ങളും പ്രണയത്തിന്റെ നിമിഷങ്ങളായി മാറി. എന്റെ കാമുകന്മാരിൽ നിന്നും ഞാനൊന്നും സ്വന്തമാക്കിയിട്ടില്ല. ഒരു വിലയേറിയ സമ്മാനം പോലും ഞാൻ സ്വീകരിച്ചിട്ടില്ല. എന്നാലും ഓരോ കാമുകന്മാരും ഓരോ കാരണങ്ങളാൽ തെറ്റിപ്പോവുകയാണ് ഉണ്ടാവാറ്.
അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. ആരെയും കുറ്റപ്പെടുത്തുന്നതിലൊന്നും അർത്ഥമില്ലായെന്നു തോന്നുന്നു. ‘ഷക്കീല’ എന്ന ശീർഷകത്തിൽ 2013ൽ കോഴിക്കോട്ടെ ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ആത്മകഥയിലാണ് അവർ ഇക്കാര്യം എഴുതിയിട്ടുള്ളത്.