വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുളയിൽ നായികയായി എത്തിയ താരമാണ് മൊണാൽ ഗജ്ജാർ. സുധീർ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമ ഉപേക്ഷിക്കാനുള്ള കാരണം തുറന്നു പറഞ്ഞ് നടി രംഗത്തെത്തിയിരിക്കുകയാണ്.
മലയാളത്തിലെ ഒരു യുവ നടനുമായുള്ള പ്രണയ പരാജയമാണ് തെന്നിന്ത്യൻ സിനിമ ഉപേക്ഷിക്കാനുള്ള കാരണം എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ബിഗ് ബോസ് തെലുങ്ക് പതിപ്പിൽ നിന്ന് പുറത്ത് ആയ താരം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
മലയാളത്തിലെ യുവനടനുമായി കടുത്ത പ്രണയത്തിൽ ആയിരുന്നു എന്നാൽ അത് വർക്ക് ഔട്ട് ആയില്ല. അതോടെ തെന്നിന്ത്യൻ സിനിമ തന്നെ വേണ്ടെന്നു വച്ചുവെന്ന് നടി പറഞ്ഞു. 2012 ലാണ് മോണൽ സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. അരങ്ങേറ്റ ചിത്രം തന്നെ തെലുങ്കിൽ ഹിറ്റ് ആയി.
പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. 2018 മുതൽ നടി ഗുജറാത്തി സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. വിനയൻ ചിത്രം ഡ്രാക്കുളയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് മൊണാൽ ഗജ്ജാർ.തെലുങ്ക്, തമിഴ് സിനിമകളിൽ സജീവ സാന്നിധ്യമായിരുന്ന മൊണാൽ അടുത്ത കാലത്താണ് ഗുജറാത്തി ചിത്രങ്ങളിലേക്ക് ചുവട് മാറിയത്. എന്തുകൊണ്ടാണ് താരം തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയതെന്ന്. മലയാളത്തിലെ ഒരു നടനുമായി ഇഷ്്ടത്തിലായിരുന്നു.
അത് നല്ല രീതിയിൽ മുന്നോട്ട് പോയില്ല. വേർപിരിയുകയും ചെയ്തു. ആ പ്രണയത്തകർച്ച കാരണം തെന്നിന്ത്യയിൽ അഭിനയിക്കുന്നത് നിർത്തിയത് എന്ന് മൊണാൽ വെളിപ്പെടുത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രണയത്തകർച്ച കാരണമാണ് തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നത് ഉപേക്ഷിച്ചതെന്ന് നടി മൊണാൽ ഗജ്ജാർ.
തെലുങ്ക് ബിഗ് ബോസ് സീസൺ 4ലെ മത്സരാർത്ഥിയായിരുന്നു മൊണാൽ. 98 ദിവസങ്ങൾക്ക് ശേഷം മൊണാൽ എലിമിനേറ്റ് ചെയ്യപ്പെട്ടു. കാഗസ് എന്ന ഹിന്ദി ചിത്രമാണ് മൊണലിന്റെതായി റിലീസിന് ഒരുങ്ങുന്നത്.
തെലുങ്ക് ചിത്രം സുദിഗാദുവിലൂടെയാണ് മൊണാൽ അഭിനയരംഗത്തേക്ക് എത്തിയത്.സുധീർ നായകനായ ഡ്രാക്കുളയിൽ മീന എന്ന കഥാപാത്രത്തെയാണ് മൊണാൽ അവതരിപ്പിച്ചത്. 2014ൽ വിക്രം പ്രഭു ചിത്രം സിഗരം തൊടു, വനവരയൻ വള്ളവരയൻ എന്നീ തമിഴ് ചിത്രങ്ങളിലും മൊണാൽ വേഷമിട്ടു.