മിനിസ്‌ക്രീനിൽ ഒരു മ്യൂസിക് പരിപാടിയിലെ ലൈവ് ഷോ അവതാരകനായിട്ട് ആയി എത്തി ആരധകരുടെ മനം കവർന്ന താരമാണ് ജീവ. പിന്നീട് പല ചാനൽ പരിപാടികളിലും അവതാരകനായി ജീവ തിളങ്ങി. അഭിനയത്തിലും മോഡലിംഗിലും കഴിവ് തെളിയിച്ച എയർഹോസ്റ്റസ് കൂടിയായ അപർണ്ണ തോമസ്സാണ് ജീവയുടെ ഭാര്യ.
ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളാണ് ജീവയും ഭാര്യ അപർണ തോമസും. മ്യൂസിക് പരിപാടിയിലെ ലൈവ് ഷോ അവതാരകനായിട്ട് ആയിരുന്നു ജീവയുടെ തുടക്കം. ഇപ്പോൾ ജീവയും ഭര്യ അപർണയും അവതാരകരായ മിസ്റ്റർ ആന്റ് മിസിസ് എന്ന ഷോയും വൻ ഹിറ്റായിരിക്കുകയാണ്.
വളരെ ആകസ്മികമായിട്ടാണ് താൻ അവതാരകനായി മാറിയത് എന്ന് ജീവ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിനൊപ്പം ഓഡിഷനിൽ പങ്കെടുക്കാൻ കൂട്ടു പോയ ജീവ ആക്സ്മികമായി വേദിയിൽ എത്തുകയും സെലക്ടാവുകയുമായിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ജീവ. അഞ്ചാം വിവാഹ വാർഷികത്തിന് ജീവ പങ്കുവെച്ച ചിത്രങ്ങൾ വലിയ ചർച്ചയായിരുന്നു. അപർണയെ ഷിറ്റു എന്നാണ് ജീവ സ്നേഹത്തോടെ വിളിക്കുന്ന്. അപർണ തിരിച്ചും അങ്ങനെ തന്നെയാണ് അഭിസംബോധന ചെയ്യാറുള്ളത്.
ഇതിനു പിന്നിലെ കഥ പറഞ്ഞിരിക്കുകയാണ് അപർണയും ജീവയും. ഷിറ്റു എന്ന് ഇരുവരും പരസ്പരം അഭിസംബോധന ചെയ്യുന്നതിന് പിന്നിൽ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നും വിവാഹശേഷമാണ് പരസ്പരം അങ്ങനെ വിളിച്ച് തുടങ്ങിയതെന്ന് അപർണ പറയുന്നു.
വിവാഹശേഷം പല ചെല്ലപ്പേരുകളും വിളിക്കാറുണ്ടായിരുന്നു എന്നും അങ്ങനെ എപ്പോഴോ വിളിച്ചതാണ് ഷിറ്റുവെന്നും അത് നല്ലതാണെന്ന് തോന്നിയതു കൊണ്ട് തുടർന്നും വിളിക്കുകയായിരുന്നു, ഷിറ്റു നല്ല പേരല്ലേയെന്നുമാണ് ജീവ പറയുന്നത്.
ഇനി ഷിറ്റു വേഴ്സസ് ഷിറ്റു എന്ന പേരിൽ ഇവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ റീക്രിയേറ്റ് ചെയ്ത് ഒരു പരിപാടി അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അതിനായി എല്ലാവരും കാത്തിരിക്കണമെന്നും ജീവയും അപർണയും പറയുന്നുണ്ട്.
അപർണയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതർ ആയത്. പ്രണയകാലത്തെ ആദ്യ ചുംബനത്തെ കുറിച്ചൊക്കെ കണ്ട് പേരും തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
കോട്ടയം പുതുപ്പള്ളിയിൽ വെച്ചായിരുന്നു സംഭവം, പാട്ടുവണ്ടിയുടെ ഷൂട്ടിനിടയിലായിരുന്നു അത്. എല്ലാവരേയും ഭക്ഷണം കഴിക്കാൻ പറഞ്ഞുവിട്ട് ഒരു ഇന്നോവയ്ക്ക് അകത്ത് വെച്ചായിരുന്നു ഉമ്മ കൊടുത്തതെന്നും ഉമ്മ കൊടുത്ത കുട്ടി ഇപ്പോഴും കൂടെയുണ്ടല്ലോയെന്നും അതിൽ സമാധാനം എന്നുമായിരുന്നു ജീവ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.