മലയാള സിനിമയുടെ ജനപ്രിയ നായകനാണ് നടൻ ദീലീപ്. തന്റെ ജീവിതം മുഴുവൻ പരീക്ഷണങ്ങൾ ആണെന്ന് പറയുകയാണ് ദിലീപ് ഇപ്പോൾ. ഒരു എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ തുറന്ന് പറച്ചിൽ.
അഭിമുഖത്തിൽ സിനിമയെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും നടൻ വെളിപ്പെടുത്തുന്നുണ്ട്. എങ്ങനെയാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നും അബദ്ധമായെന്ന് തോന്നിയ നിമിഷങ്ങളെ കുറിച്ചും ദിലീപ് അഭിമുഖത്തിൽ പറയുന്നുണ്ട്.
തന്റെ ജീവിതം മൊത്തെം പരീക്ഷണങ്ങളാണെന്ന് പറയുകയാണ് നടൻ ദിലീപ്. റേഡിയോ മിർച്ചിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും മറ്റുള്ള കാര്യങ്ങളും ജനപ്രിയ നായകൻ വെളിപ്പെടുത്തിയത്.
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്നുള്ള കാര്യവും മുൻപ് അബദ്ധമായെന്ന് തോന്നിയ നിമിഷങ്ങളെ കുറിച്ചും ദിലീപ് പറയുന്നു. ഇതിലിപ്പോ എന്താണ് ചോദിക്കാനുള്ളത്. ഏറ്റവും കൂടുതൽ പരീക്ഷണങ്ങളിലൂടെ പോയി കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. ജീവിതം മൊത്തമൊരു പരീക്ഷണമാണ്.
സ്‌കൂളിൽ പഠിക്കുമ്പോഴും കോളേജിൽ പഠിക്കുമ്പോഴും പരീക്ഷയും ജീവിതത്തിലെത്തിയപ്പോൾ പരീക്ഷണവുമാണമെന്നും ദിലീപ് പറയുന്നു. കൂടുതലും സിനിമയുടെ കഥ കേൾക്കുമ്പോൾ ഞാൻ കണ്ണ് അടച്ചിരുന്നാണ് കേൾക്കാറ്. ശരിക്കും ഞാൻ ഉറങ്ങുകയാണെന്ന് ആളുകൾ വിചാരിക്കും.
ചിലപ്പോൾ ചുളുവിൽ ഉറങ്ങുകയും ചെയ്യുമെന്ന് തമാശയായി ദിലീപ് പറയുന്നു. അവര് പറയുന്ന കഥ ഞാനൊരു സിനിമയായി കണ്ടോണ്ട് ഇരിക്കുകയാണ്. ആ കഥയിൽ ഞാൻ ഉണ്ടോ എന്നുള്ളതാണ് ആദ്യം നോക്കുന്നത്.
എനിക്കത് ചെയ്യാൻ പറ്റും, എനിക്ക് ചേരുന്നതാണെന്ന് തോന്നിയില്ലെങ്കിൽ പിന്നെ അത് കേട്ടിട്ട് കാര്യമില്ല.
അങ്ങനെ ഞാൻ ചില കഥകൾ കേട്ടിട്ട്, നിങ്ങൾ ഈ താരത്തെ വെച്ച് ചെയ്യൂ അതെന്ന് പറഞ്ഞ് വിട്ടിട്ടുണ്ട്. ആ സിനിമ ഹിറ്റായി. എന്നിട്ട് ആ പടം ഞാൻ വിതരണത്തിനും എടുത്തു.
കഥ എനിക്ക് ഇഷ്ടമായി. അതിലെ രണ്ടാമത്തെ കഥാപാത്രത്തിനോടാണ് ഇഷ്ടം തോന്നുന്നത്. അതെനിക്ക് തരുമോന്ന് ചോദിച്ചാൽ അയ്യോ ദിലീപ് നായകനാവണമെന്ന് അവർ പറയും. ആ ചിത്രത്തിൽ നായകൻ സാധാരണ പോലൊരു വേഷമാണ്.
എന്നാൽ രണ്ടാമത്തെ കഥാപാത്രം അതിന് മുകളിൽ കയറി വരുമായിരുന്നു. അനിയൻ പറഞ്ഞാണ് അതിന്റെ വിതരണം ഏറ്റെടുക്കുന്നത്. നൂറ് ദിവസം ഓടി വലിയ വിജയം നേടാൻ അതിന് സാധിച്ചിരുന്നു. മായമോഹിനി ചെയ്ത സമയത്ത് കോസ്റ്റ്യൂമൊക്കെ ഇട്ടു. പക്ഷേ പെർഫോമൻസ് ഇട്ട് നോക്കിയപ്പോൾ ഞാൻ പേടിച്ച് പോയി.
ഇട്ടിട്ട് പോയാലോ എന്ന് വരെ തോന്നി പോയിട്ടുണ്ട്. കാരണം രൂപം മായാമോഹിനിയുടെയും പെർഫോമൻസ് വരുന്നത് ചാന്ത്പൊട്ടിലെയുമായിരുന്നു. അതൊരു ഭീകര ചലഞ്ചായിരുന്നു. രണ്ടാമത്തെ ദിവസം ആയപ്പോഴെക്കും എനിക്ക് കരച്ചിലൊക്കെ വരാൻ തുടങ്ങി. ഈ സിനിമ ഏറ്റെടുത്തത് അബദ്ധമായി പോയോന്ന് തോന്നിയെന്നും ദിലീപ് പറയുന്നു.