മലയാള സിനിമയിൽ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങൾക്കും സൂപ്പർ സ്റ്റാർസിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകൾ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.
തന്റെ നാട്ടിലെ പരിപാടികൾക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. ലോക്ഡൗണിൽ കൊല്ലത്തെ കമുകുംചേരിയിലെ വീട്ടിലാണ് താരമുള്ളത്. സഹോദരൻ അനൂപും ഭാര്യ ആതിരയും അനുശ്രീയുടെ അച്ഛനുമമ്മയും കുടുംബവീട്ടിലുണ്ട്.
ലോക്ഡൗൺ കാലത്തും വെറുതേയിരിക്കാതെ ഫോട്ടോഷൂട്ടൊക്കെയായി തിരക്കിലാണ് താരം. നേരത്തെ കുടുംബത്തിലെ സന്തോഷവാർത്ത അറിയിച്ച് നടി അനുശ്രീ രംഗത്തെത്തിയിരുന്നു. നാത്തൂൻ ഗർഭിണി ആണെന്നും കുടുംബാംഗങ്ങളെല്ലാം സന്തോഷത്തിലാണെന്നുമായിരുന്നു നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ഇപ്പോൾ വീട്ടിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കയാണ് അനുശ്രീയുടെ നാത്തൂൻ ആതിര. കുഞ്ഞിക്കാലിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആതിര സന്തോഷം പങ്കുവച്ചത്. എന്നാൽ വീട്ടിൽ ഇത്ര വലിയ വിശേഷം ഉണ്ടായിട് അനുശ്രീ എന്താണ് അത് ആരാധകരോട് പങ്കുവയ്ക്കാത്തതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
തന്റെ കരുത്തും പിന്തുണയും സഹോദരൻ അനൂപാണെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. 2017 ജൂൺ 12 നായിരുന്നു അനൂപിന്റെ വിവാഹം. ഇവരുടെ മൂന്നാം വിവാഹവാർഷികം ഇക്കഴിഞ്ഞ ജൂൺ 12 നായിരുന്നു.
സഹോദരൻ അനൂപിനും രുക്കുവെന്ന് വിളിക്കുന്ന നാത്തൂൻ ആതിരയ്ക്കും വിവാഹവാർഷിക ആശംസകളുമായി താരം രംഗത്തെത്തിയിരിന്നു.