വീട്ടിൽ നട്ടുവളർത്തിയ തണ്ണീർ മത്തൻ കായ്ച്ചു, മത്തനുമായി അനു സിത്താര, വീഡിയോ വൈറൽ

123

പൊട്ടാസ് ബോംബ് എന്ന 2013 ൽ പുറത്തിറങ്ങിയ സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അനു സിത്താരയ്ക്ക് കഴിഞ്ഞു.

വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് 2015 ലാണ് അനു സിത്താര വിവാഹം കഴിച്ചത്. മലയളത്തിലെ മമ്മൂട്ടിയടക്കമുള്ള ഒട്ടുമിക്ക എല്ലാതാരങ്ങൾക്കും ഒപ്പം അഭിനയിക്കാനുള്ള അവസരം അനു സിത്താരയ്ക്ക് കിട്ടി കഴിഞ്ഞു.

Advertisements

അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ കൂടുതൽ നാടൻ പെൺകുട്ടികളുടേതായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.
അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്.

ഇപ്പോളിതാ വീട്ടിൽ ഉണ്ടായ തണ്ണീർ മത്തൻ മുറിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രിയ താരം. വീട്ടിൽ കൃഷി ചെയ്തുണ്ടാക്കിയ തണ്ണീർ മത്തൻ ചെടിയിൽ നിന്നും മുറിച്ചെടുത്ത്, അടുക്കളയിൽ കൊണ്ടു പോയി മുറിക്കുന്നതുമാണ് വീഡിയോയിൽ.

വീടിന്റെ പുറകു വശത്താണ് തണ്ണീർമത്തൻ വളരുന്നത്. കഴിച്ച തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിതെന്ന് നേരത്തെ പങ്കുവച്ച വീഡിയോയിൽ അനു പറഞ്ഞിരുന്നു. വീഡിയോക്ക് കമന്റുമായി നടി പ്രാചി തെഹ്ലാനും താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്.

എനിക്കും വേണം അനു ചേച്ചി എന്നാണ് പ്രാചിയുടെ കമന്റ്. ഇങ്ങോട്ടേക്ക് വരൂ എന്ന മറുപടിയും അനു സിത്താര നൽകിയിട്ടുണ്ട്. ലോക്ഡൗണിനിടെ താരം പുതിയ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. എന്റെ ഏദൻ തോട്ടം എന്ന പേരിലാണ് വീട്ടിലെ വലിയ കൃഷിത്തോട്ടത്തിന്റെ വീഡിയോ പങ്കുവച്ചത്.

ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്ബഴം, ഒട്ടേറെയിനം പേര, റംബുട്ടാൻ, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മൾബറി, ചാമ്ബ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുൻ ഭാഗത്ത് നട്ടുവളർത്തുന്നത്.

നിലക്കട, ചീര, പയർ തുടങ്ങി പച്ചക്കറികളും ഇവിടെ വളരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജോജു ജോർജ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരും തങ്ങളുടെ കൃഷിയുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

Advertisement