മലയാളികളുടെ പ്രയപ്പെട്ടി മുൻ നായികാനടി മേനകയുടെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് തെന്നിന്ത്യൻ യുവ നടി കീർത്തി സുരേഷ്. ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യൽ സിനിമയിലെ സുപ്പർ നായികയായി ദേശീയ പുരസ്‌കാരം വരെ നേടി തെന്നിന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ താരമാണ് കീർത്തി സുേരഷ്.
ദേശം, ഭാഷ വ്യത്യാസമില്ലാതെ ആരാധകരുള്ള കീർത്തി മലയാളത്തിലൂടെ ആണ് വെള്ളിത്തിരിൽ എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമാവുക ആയിരുന്നു. മലയാള സിനിമയിലൂടെ അരങ്ങേറിയ ശേഷം തമിഴിലും തെലുങ്കിലും സൂപ്പർ താരമായി കീർത്തി സുരേഷ് മാറുകയായിരുന്നു.
മലയാള സിനിമാ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മുൻകാല നായക നടി മേനകയുടെയും മകളായ കീർത്തി സുരേഷ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിലെ ഗീതാഞ്ജലി എന്ന സിനിമയിൽ കൂടിയാണ് നായികയായി വെള്ളിത്തിരയിൽ എത്തിയത്.
അതേ സമയം സിനിമയിലും ജീവിതത്തിലും തന്റേതായാ വസ്ത്രധാരണ രീതി സൂക്ഷിക്കുന്ന കീർത്തിക്ക് ഒരുപാട് ആരാധകർ സൗത്ത് ഇന്ത്യയിൽ ഉണ്ട്. മുമ്പ് ഒരിക്കൽ കീർത്തി സുരേഷ് പുതിയ സിനിമക്ക് വേണ്ടി ശരീരം ഭാരം കുറയ്ക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പുതിയ സിനിമയിൽ ബിക്കിനി റോൾ അഭിനയിക്കേണ്ടതിനാൽ ആണ് നടി തടി കുറയ്ക്കാൻ പോകുന്നത് എന്നാണ് വാർത്തകൾ സിനിമ ലോകത്ത് നിന്ന് വന്നത്. എന്നാൽ ഇങ്ങനെ വാർത്തകൾ വന്നതോടെ അതിന് എതിരെ താരം രംഗത്ത് വന്നിരുന്നു.
തടി കുറയ്ക്കാൻ ഇപ്പോൾ ഒന്നും ചെയ്യുനില്ലനും തടി കുറയ്ക്കണം എന്ന ആഗ്രഹം നേരത്തെ മുതൽ ഉണ്ടായിരുന്നു എന്നും അതിന് വേണ്ടി ഒരു വർഷത്തോളം കഷ്ടപെട്ടിട്ടുണ്ടെന്നും കീർത്തി സുരേഷ് പറഞ്ഞിരുന്നു. ഒരു സൂപ്പർ സ്റ്റാറിന് ഒപ്പം ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അവസരം കിട്ടിയെന്നും എന്നാൽ അതിൽ ബിക്കിനി ധരിക്കേണ്ട രംഗം ഉള്ളത് കൊണ്ട് ആ സിനിമയിലെ അവസരം വേണ്ടായെന്ന് വെച്ചുവെന്നും കീർത്തി സുരേഷ് വ്യക്തമാക്കിയിരുന്നു.
അതേ സമയം നേരത്തെ ഒരഭിമുഖത്തിൽ താൻ അഭിനയ രംഗത്തേക്ക് എത്തിയതിനെ പറ്റി കീർത്തി സുരേഷ് പറഞ്ഞിരുന്നു. ചെറുപ്പം മുതലെ സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു ആഗ്രഹവും സ്വപ്നവും. പക്ഷെ അച്ഛനും അമ്മയും എതിർത്തു. പ്രത്യേകിച്ച് അച്ഛൻ. പിന്നീട് അത് നടത്തി കാണിക്കാനുള്ള വാശിയായിരുന്നു.
അങ്ങനെ സിനിമയിൽ എത്തി. പണ്ടുമുതലേ എന്തെങ്കിലും ഒരു കാര്യം മനസ്സിൽ വിചാരിച്ചാൽ അത് നടത്തിയെടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അന്ന് അച്ഛനോടുളള വാശിയാണ ഇന്ന് സിനിമയിൽ എത്തിയത്തെന്ന് കീർത്തി പറയുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കീർത്തി മലയാളത്തിൽ എത്തിയത്. മന:പൂർവം സിനിമയിൽ നിന്ന് ഇടവേള എടുത്തതല്ലെന്നാണ് നടി പറയുന്നത്.
ഗീതാഞ്ജലിക്കും, റിങ്മാസ്റ്ററിനും ശേഷം തെലുങ്കിൽനിന്നും തമിഴിൽനിന്നും രണ്ടുമൂന്ന് ഓഫറുകൾ വന്നിരുന്നു. അപ്പോൾ അത് ശ്രദ്ധിച്ചു കുറച്ചു കഴിഞ്ഞപ്പോഴാണ് മലയാള സിനിമകളിൽ നിന്ന് ഓഫറുകൾ വന്നത്. അപ്പോഴേക്കും ഞാൻ തമിഴിലും തെലുങ്കിലും തിരക്കിലായി. പിന്നെ രണ്ടിടത്തെയും വർക്കിങ് സ്‌റ്റൈലിൽ വ്യത്യാസമുണ്ടല്ലോ.
അന്യഭാഷകളിൽ ഷെഡ്യൂൾ ബ്രേക്ക് ചെയ്താണ് ഷൂട്ടിങ് നടക്കുക. മലയാളത്തിൽ ചിലപ്പോഴൊക്കെ ഒറ്റയടിക്കാവും സിനിമ തീർക്കുന്നത്. അപ്പോൾ ഡേറ്റ് ഉണ്ടാവില്ലെന്നും നടി പറയുന്നു. അതേ സമയം വാശി എന്ന സിനിമയാണ് കീർത്തിയുടേതായി മലയാളത്തിൽ പുറത്തിറങ്ങിയ പുതിയ സിനിമയ ടോവീനോ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.