മലയാളം മിനി സ്ക്രീനിൽ നിരവധി ജനപ്രിയ സീരിയലുകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടി ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം. താരത്തിന്റെ കണ്ണൂരിലുള്ള വീട്ടിൽ നിന്നുമാണ് പതിനഞ്ച് പവനോളം സ്വർണാഭരണങ്ങൾ മോഷണം പോയത്.
കണ്ണൂർ ചെറുകുന്നിലെ വീട്ടിൽ ശ്രീകലയുടെ പിതാവും, സഹോദരിയുമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെ മോഷണം നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് മുറിക്കുള്ളിലെ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശ്രീകലയുടെ പിതാവാണ് മുറിക്കുള്ളിൽ സാധനങ്ങൾ വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് നടന്ന പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടമായെന്ന് മനസിലായത്. ശ്രീകലയുടെ സഹോദരിയുടെ പതിനഞ്ചോളം പവൻ തൂക്കം വരുന്ന മാലയും, വളകളുമാണ് മോഷണം പോയത്. ഭർത്താവിനും മക്കൾക്കും ഒപ്പം നടി യുകെയിലാണ് ഉള്ളത്.
ഒരു കാലത്ത് ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളി മിനിസ്ക്രീൻ ആരാധകരുടെ സുപരിചിതയായ താരമാണ് ശ്രീകല ശശിധരൻ. സീരിയലുകൾക്ക് പുറമെ സിനിമയിലും തിളങ്ങിയിരുന്നു താരം.
മാനസപുത്രിയിൽ സോഫിയ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് നടി മലയാളികളുടെ ഇഷ്ടം നേടിയത്. മാനസപുത്രി കഴിഞ്ഞും നിരവധി സീരിയലുകളിൽ ശ്രീകല അഭിനയിച്ചിരുന്നു. സീരിയലുകളിൽ നിറഞ്ഞുനിന്ന താരം കഴിഞ്ഞ ഒരു വർഷമായി ഭർത്താവിനൊപ്പം യുകെയിലാണ്.
Also Read
കണ്ണുതള്ളിക്കുന്ന ഗ്ലാമർ രംഗങ്ങളുമായി ‘ഇന്ദുവദന’ യിലെ കിടിലൻ ഗാനം പുറത്ത്, വീഡിയോ വൈറൽ
ഭർത്താവ് വിപിൻ അവിടെ ഐടി പ്രൊഫഷനലാണ്. കണ്ണുരാണ് ശ്രീകലയുടെയും ഭർത്താവ് വിപിന്റെയും സ്വദേശം. ഇവർക്ക് സംവേദ് എന്നൊരു മകനുണ്ട്. മലയാളത്തിൽ കാര്യസ്ഥൻ, എന്നിട്ടും, രാത്രി മഴ, മകന്റെ അച്ഛൻ, ഉറുമി, നാടോടി മന്നൻ, തിങ്കൾ മുതൽ വെളളി വരെ തുടങ്ങിയ സിനിമകളിൽ ശ്രീകല അഭിനയിച്ചിരുന്നു.