മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് സിത്താര കൃഷ്ണകുമാർ. കലോൽസവ വേദികളിൽ നിന്നും എത്തിയാണ് സിത്തു എന്ന് ഓമനപേരിട്ട് ആരാധകർ വിളിക്കുന്ന സിത്താര കൃഷ്ണകുമാർ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയത്.
നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയ സിത്താര ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജായും എത്തുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോൽസവത്തിൽ കലാതിലകമായിരുന്ന സിത്താര പിന്നീട് ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്.
അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിത്താര തെളിയിച്ചിട്ടുണ്ട്.പ്രശസ്ത ഡോക്ടറായ എം സജീഷിനെയാണ് സിത്താര വിവാഹം കഴിച്ചിരിക്കുന്നത്. താരത്തെപ്പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്.
ഗായിക എന്നതിലുപരി നർത്തകി, അവതാരക, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ വിവിധ മേഖലകളിൽ താരം സജീവമാണ്. തന്റെ പുതിയ ചിത്രമായ പുഷ്പയെ കുറിച്ചും മകളെകുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരമിപ്പോൾ. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സിത്താര മനസുതുറക്കുന്നത്.
വളരെ അവിചാരിതമായിട്ടാണ് പുഷ്പയിലേക്ക് എത്തുന്നതെന്ന് സിത്താര പറയുന്നു. ഡിഎസ്പി സാറിന്റെ സ്റ്റുഡിയോയിൽ നിന്നാണ് ഇങ്ങനൊരു പാട്ടുണ്ട് നാളെ വന്ന് പാടാൻ പറ്റുമോ എന്ന് ചോദിച്ച് വിളി വരുന്നത്. ദേവി ശ്രീ പ്രസാദ് എന്ന കമ്പോസർക്ക് വേണ്ടി പാടുക എന്നത് എല്ലാവരുടെയും വലിയ സ്വപ്നം ആണ്.
അങ്ങനെ ഞാൻ ചെന്നൈയിലേക്ക് പോയി, അദ്ദേഹം തന്നെയാണ് പാട്ടിന്റെ ഡീറ്റെയിൽസൊക്കെ പറഞ്ഞ് തന്നത്. അവിടെ വെച്ചാണ് ഇതൊരു വലിയ സിനിമയാണ് നാല് ഭാഷകളിലാണ് ഇറങ്ങുന്നത് എന്നൊക്കെ അറിയുന്നതെന്നും താരം പറയുന്നു.
അകേ സമയം മകൾ സാവൻ ഋതുവിന് അഭിനയിക്കാനും ക്യാമറക്ക് മുന്നിൽ വരാനും നല്ല താൽപര്യമാണെന്ന് സിത്താര പറയുന്നു. എനിക്ക് അവൾ വലിയ കുട്ടിയായി എന്ന് ആലോചിക്കുമ്പോൾ തന്നെ വിഷമമാണ്. കുട്ടികളൊക്കെ ആവുമ്പോൾ അവരുടെ കൊഞ്ചൽ മാറുന്നത് നമുക്ക് വലിയ സങ്കടമുള്ള കാര്യമാണ്.
അവൾ നല്ല തമാശയൊക്കെ പറയുന്ന കുട്ടിയാണ്. കോമഡിയൊക്കെ അടിക്കും. അഭിനയിക്കാനൊക്കെ നല്ല ഇഷ്ടമാണ്. നല്ല ക്ഷമയുമാണ്. എന്നെക്കാളും കൂടുതൽ ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെ അവൾക്കാണ് താൽപര്യം എന്നും സിത്താര വ്യക്തമാക്കുന്നു.