മോഹൻലാലിനൊപ്പം എന്നെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല, ഇമേജിനെ കുറിച്ചോർത്ത് തനിക്ക് ഭയമില്ലെന്നും ഉർവ്വശി

206

പതിറ്റാണ്ടുകളായി മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ഉർവശി. 44 വർഷമായി സിനിമയിൽ സജീവമായ താരം നിരവധി മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടുണ്ട്.

1977 ൽ പുറത്തിറങ്ങിയ വിടരുന്നു മൊട്ടുകൾ എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറി പിന്നീടങ്ങോട്ട് ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമായി മാറിയ താരം മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് . എല്ലാ മുൻനിര നായകന്മാർക്കൊപ്പവും ഇതിനോടകം അഭിനയിച്ച താരം വലിയ രീതിയിൽ ജനപ്രീതി നേടി.

Advertisements

ഇതിനിടയ്ക്ക് സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേളയെടുത്ത താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്കായി കാഴ്ചവച്ചിരുന്നത്.

നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ ഉർവ്വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് തന്നെ പേക്ഷകർക്ക് ഇടയിൽ സജീവയായിരുന്നു. ഹാസ്യവേഷങ്ങളിലും സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി സിനിമകളിൽ എത്തിയ ഉർവ്വശി സജീവമായിരുന്നു.

തന്റെ അനായാസ അഭിനയശൈലി കൊണ്ട് ഏത് തരം റോളുകളാണെങ്കിലും താരം മികവുറ്റതാക്കി മാറ്റാറുണ്ട്. സുരരൈ പോട്രു, മൂക്കുത്തി അമ്മൻ തുടങ്ങിയ രണ്ട് സിനിമകളിലൂടെ വീണ്ടും തെന്നിന്ത്യയിൽ തിളങ്ങിനിൽക്കുയാണ് ഉർവ്വശി ഇപ്പോൽ. ഈ ചിത്രങ്ങളെല്ലാം ഉർവ്വശിയുടെതായി ദീപാവലി റിലീസായിട്ടാണ് പുറത്തിറങ്ങിയത്.

മികച്ച പ്രതികരണമാണ് ഒടിടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ രണ്ട് ചിത്രങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. നടിയുടെ പ്രകടനത്തെ പ്രശംസിച്ച് സിനിമകൾ കണ്ടവരെല്ലാം രംഗത്തെത്തിയിരുന്നു. ഉർവ്വശി ഈ സിനിമകളിൽ രണ്ട് തരം വേറിട്ട കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്. നടി സുരരൈ പോട്രിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് അഭിനയിച്ചിരുന്നത്.

തെന്നിന്ത്യയിലെ നിരവധി മുൻനിര സംവിധായകരുടെ സിനിമകളിലും സൂപ്പർതാരങ്ങൾക്ക് പുറമെ നടി അഭിനയിച്ചിരുന്നു. നിരവധി സിനിമകളിൽ മോഹൻലാലിന്റെ നായികയായും തിളങ്ങിയ താരമാണ് ഉർവ്വശി.
പ്രേക്ഷകർ ഇരുകയ്യും നീട്ടിയായിരുന്നു മിഥുനം, സ്ഫടികം പോലുളള സിനിമകളെല്ലാം മോഹൻലാൽ ഉർവ്വശി കൂട്ടുകെട്ടിൽ ഉള്ള ചിത്രങ്ങൾ ഏറ്റെടുത്തത്.

അതേസമയം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സൂപ്പർതാര വിശേഷണം ശാശ്വതമല്ലെന്ന് അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് നടി. ഭേദപ്പെട്ട നടിയെന്ന് പറയുന്നത് കേൾക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും മോഹൻലാലിനൊപ്പമുളള താരതമ്യം ആവശ്യമില്ലെന്നും നടി പറയുന്നു.

ഇമേജിനെ കുറിച്ചോർത്ത് എനിക്ക് ഭയമില്ല. എനിക്ക് പെർഫോമം ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുളള കഥാപാത്രങ്ങൾ മാത്രമേ സ്വീകരിക്കാറുളളൂ എന്നും നടി വെളിപ്പെടുത്തി. നിരവധി പേരാണ് സുരരൈ പോട്രുവിലെ ഉർവശിയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

Advertisement