വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നൻ മുകേഷ്. നായകനായും ഹാസ്യനടനായും, സഹനടനായും ഒക്കെ മലയാത്തിൽ തിളങ്ങുന്ന മുകേഷ് ഇപ്പോൾ കൊല്ലം എംഎൽഎ കൂടിയാണ്.
ആദ്യ ഭാര്യ സരിതയുമായി വിവാഹ ബനാധം വേർപിരിഞ്ഞ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്.
തൻെ നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ ഡാൻസിനും സ്വർണ മെഡൽ നേടി. നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോൾ എംഎൽഎയുമാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ജീവിക്കുന്ന ജനങ്ങളെ പരിഹസിച്ച് എത്തിയിരിക്കുകയാണ് മേതിൽ ദേവിക. മേതിൽ ദേവികയുടെ വാക്കുകൾ ഇങ്ങനെ:
ഇന്ന് പലരും വീഡിയോയും പോസ്റ്റുകളും ഷെയർ ചെയ്യുന്നത് കണ്ടാൽ നമ്മടെ പ്രേക്ഷകർ ഇത്ര വിവരമില്ലാത്തവരാണോ എന്നാണ് തോന്നുക. ഷെയർ ചെയ്യുന്ന എല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നു പലരും.
ഇന്ന് ട്രെയിൻ ബാത്ത്റൂമുകളും മറ്റും വൃത്തിയായിരിക്കുന്നുണ്ട്. പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നത്. ഒരു ദിവസം എഴുന്നേൽക്കുമ്പോൾ ഫേസ്ബുക്കിലോ മറ്റ് പേജുകളിലോ കാണുന്ന ഒരു പോസ്റ്റാണ് അവരുടെ ഇംപ്രഷൻസ്. വളരെ ദുഃഖകരമായ കാര്യമാണിത്.
പലരും ശരിയായ രീതിയിലല്ല ഇത്തരം പോർട്ടലുകളെ ഉപയോഗിക്കുന്നത്. ആദ്യം എഴുന്നേൽക്കുമ്പോഴും കിടക്കാൻ പോകുമ്പോഴും ആളുകൾ നോക്കുന്നത് വാട്‌സപ്പാണ്. അതുകൊണ്ടുതന്നെ ഭാവി വളരെ ആശങ്കയിലാണ്. ഇത്തരം നെഗറ്റീവുകൾ കാണാനും സ്വീകരിക്കാനും ഒരുപാട് പ്രേക്ഷകർ ഉള്ളതുകൊണ്ടാണ് ഇത് തുടരുന്നതെന്നും മേതിൽ ദേവിക പറയുന്നു.