മലയാളം മിനിസ്ക്രീൻ ആരാധകർക്ക് ഇടയിൽ ഓട്ടോഗ്രാഫ് സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് നടൻ ജിഷിൻ മോഹൻ. വില്ലൻ കഥാപാത്രങ്ങളിലൂടെയും സോഫ്റ്റ് ടച്ചുളള റോളുകളിലൂടെയാണ് നടൻ മിനിസ്ക്രീൻ രംഗത്ത് തിളങ്ങിയത്.
ഓട്ടോഗ്രാഫിന് ശേഷവും കഴിഞ്ഞും നിരവധി പരമ്പരകളിൽ ജിഷിൻ അഭിനയിച്ചിരുന്നു. ജിഷിന് പുറമെ ഭാര്യ വരദയും എല്ലാവർക്കും സുപരിചിതയാണ്. സീരിയലുകൾക്ക് പുറമെ സിനിമകളിലും വരദ അഭിനയിച്ചിരുന്നു.
അഭിനയ തിരക്കുകൾക്കിടെയിലും ജിഷിൻ മോഹന്റെതായി വരാറുളള സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധേയമാവാറുണ്ട്. അതേസമയം നടന്റെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും വൈറലായി മാറിയിരുന്നു. ഇത്തവണ ഇന്റർനാഷണൽ മെൻസ് ഡേയെ കുറിച്ചുളള ഒരു കുറിപ്പുമായിട്ടാണ് നടൻ എത്തിയത്.
സത്യ എന്ന പെൺകുട്ടി സീരിയലിലെ മെർഷീനയ്ക്കും ആർദ്ര ദാസിനും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ് വന്നത്. ഇന്ന് നവംബർ 19 ലോക പുരുഷദിനം. പുരുഷന്റെ ഭാഗ്യം എന്ന് പറയുന്നത്, കോഫി ഹൗസിലെ ഉപ്പിന്റെ പാട്ട പോലെയാണ്. എത്ര കുടഞ്ഞാലും വീഴില്ല. വീഴുമ്പോഴോ. അടപ്പ് തുറന്ന് ഒന്നടങ്കം മുഴുവനായങ്ങ് വീഴും ദേ ഇതുപോലെ, എന്ന് ജിഷിൻ മോഹൻ കുറിച്ചു.
അതേ സമയം ജിഷിന്റെ കുറിപ്പിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. രണ്ട് സുന്ദരിമാരുടെ നടുവിൽ കയറി നിൽക്കുന്നത് കണ്ണുതട്ടാതിരിക്കാൻ വേണ്ടിയാണോ എന്ന് ആരാധകർ ചോദിക്കുന്നു. ക്യാപ്ഷൻ സിംഹമാണ് ജിഷിനെന്ന് വിളിച്ചുകൊണ്ടാണ് മറ്റ് ചിലർ എത്തിയിരിക്കുന്നത്.
രണ്ടാൾടെയും നടുവിൽ നിന്നുകൊണ്ടുളള ചിത്രം അടിപൊളിയാണെന്നും ആരാധകർ കുറിച്ചിരിക്കുന്നു. അതേസമയം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. കൂടാതെ രസകരമായ മറ്റു ചില പോസ്റ്റുകളുമായും ജിഷിൻ മോഹൻ എത്താറുണ്ട്. 2014ലായിരുന്നു വരദയുടെയും ജിഷിന്റെയും വിവാഹം നടന്നത്.
അമല സീരിയൽ സെറ്റിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് ജിഷിനും വരദയും. ജിഷിനൊപ്പം ടിക്ക് ടോക്ക് ചെയ്ത് മുൻപ് വരദയും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.
വരദയ്ക്കൊപ്പം മകന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചും ജിഷിൻ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. മിനിസ്ക്രീൻ രംഗത്ത് ഇപ്പോഴും സജീവമായ താരം ഇടയ്ക്കിടെ ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിലും പങ്കെടുക്കാറുണ്ട്.