കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പിറന്നാൾ. താരത്തിന് ജന്മ ദിനാശംസകൾ നേർന്ന് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. അതേ സമയം തമിഴിലെ യുവ സംവിധായകനായ വിഘ്നേഷ് ശിവനുമായി പ്രണയത്തിലാണ് താരം ഇപ്പോൾ.
ഇരുവരും തമ്മിലുള്ള വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. അതേ സമയം നേരത്തെ തമിഴിലെ ലിറ്റിൽ സൂപ്പർസ്റ്റാർ നടൻ ചിമ്പുവുമായി നയൻതാര പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിയുകയായിരുന്നു. അതേ സമയം ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ എല്ലാം വൻ വിജയമായിരുന്നു.
അതേ സമയം നയൻതാര ചിമ്പു പ്രണയം പലപ്രാവശ്യം ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത് ചിമ്പു അനുവദിച്ച പഴയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ്.
നയൻതാരയും ചിമ്പുവും പ്രധാന വേഷത്തിൽ എത്തിയ വല്ലവൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നയൻതാരയുടെയും ചിമ്പുവിന്റെയും ഗ്ലാമർ പോസ്റ്റർ ഉപയോഗിച്ചിരുന്നു. ഇരുവരും ചുംബിക്കുന്ന ചിത്രമാണിത്. സിനിമയുടെ നല്ലതിന് വേണ്ടിയാണ് ചുംബന ചിത്രം ചെയ്തതെങ്കിലും പിന്നീട് അത് വലിയ വിവാദം ആവുകയായിരുന്നു എന്ന് ചിമ്പു പറയുന്നു.
നയൻതാരയെ കുറിച്ച് മോശമായ രീതിയിൽ പല വാർത്തകളും ഇതെ തുടർന്ന് പുറത്തെത്തി. എന്നാൽ ചിത്രം വിവാദമായതോടെ നയൻ താരയോട് താൻ മാപ്പ് പറഞ്ഞതായി ചിമ്പു സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തിയിരുന്നു. താൻ കാരണമാണ് നയൻതാരയ്ക്ക് പഴികേൾക്കേണ്ടി വന്നതെന്നുള്ള കുറ്റബോധത്തിന് പിന്നാലെയാണ് മാപ്പ് പറഞ്ഞത്.
എന്നാൽ നയൻസിന്റെ പ്രതികരണം ഏറെ ഞെട്ടിച്ചതായും താരം അഭിമുഖത്തിൽ പങ്കവച്ചു .ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടതെന്നും ചിമ്പു ക്ഷമ പറയേണ്ടതില്ലെന്നും ആയിരുന്നു നയൻതാരയുടെ മറുപടി. ആ സീൻ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയൻസ് പറഞ്ഞു. ഈ പ്രൊഫഷനൽ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയൻതാരയെ തെന്നിന്ത്യൻ സൂപ്പർലേഡി ആക്കിയതെന്നും ചിമ്പു അഭിമുഖത്തിൽ പറഞ്ഞു.