പ്രമോദ് പപ്പൻ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു വജ്രം. വസുന്ദരാ ദാസ് മമ്മൂട്ടിയുടെ നായികയായി എത്തിയ ഈ സിനിമയടെ രചന നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആയിരുന്നു.
സൂപ്പർ വിജയം നേടിയ ഈ സിനിമയിലെ ഹിറ്റ് ഗാനമായിരുന്നു മാടക്കിളി എന്ന ഗാനം. ഒരു ബാലതാരമായിരുന്നു ഈ ഗാനം മമ്മൂട്ടിക്ക് ഒപ്പം സിനിമയിൽ പാടി അഭിനയിച്ചത്. ഈ ബാലതാരത്തെ ഓർമ്മയില്ലേ? ഇപ്പോഴിതാ ഈ താരത്തെ കുറിച്ചുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നടിയായും അവതാരകയായും മലയാളത്തിൽ ശ്രദ്ധേയയായ മൃദുല മുരളി ആദ്യത്തെ ലോക്ഡൗൺ കാലത്ത് ആയിരുന്നു വിവാഹിതയായത്. നിതിൻ വിജയൻ എന്ന ആളാണ് നടിയെ ജീവിത സഖിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ് മൃദുലയുടെ ഭർത്താവ് നിതിൻ വിജയ്. മൃദുലയ്ക്കും നിതിനും ആശംസകൾ നേർന്ന് സുഹൃത്തുക്കളായ ഭാവന, ശിൽപ്പാ ബാല, ആര്യ ഉൾപ്പെടെയുളളവരെല്ലാം എത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് ഭാവന പ്രിയ സുഹ്യത്തിന് ആശംസ നേർന്നത്.
ആശംസകൾക്ക് ഒപ്പം വിവാഹിതരയവരുടെ ക്ലബിലേക്കും മൃദുലയെ ഭാവന സ്വാഗതം ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. രണ്ടായിരത്തി ഒൻപതിൽ ഷാജി കൈലാസ് സംവിധനം ചെയ്ത മോഹൻലാൽ ചിത്രം ആയ റെഡ് ചില്ലീസ് വഴിയാണ് മൃദുല സിനിമയിൽ എത്തിയത്.
വളരെ ചെറുപ്പത്തിൽ തന്നെ മൃദുല എത്തിയിരുന്നു. തുടർന്ന് പത്തിൽ അധികം മലയാള സിനിമയിൽ നടി അഭിനയിച്ചു.എൽസമ്മ എന്ന ആൺകുട്ടി. ടെൻ താർട്ടി എഎം, തുടങ്ങിയ സിനിമയാണ് മൃദുല അഭിനയിച്ച ചിത്രങ്ങൾ.
എന്നാൽ ഇവരുടെ വിവാഹ ചിത്രത്തിൽ മറ്റുള്ളവർ ശ്രദ്ധിച്ചത് കാര്യമാണ്. മൃദുലയുടെ ഒപ്പം പച്ച നിറത്തിൽ ഇട്ട ആളെ എവിടയോ കണ്ടിട്ടുണ്ടല്ലോ എന്നാണ് ആരാധകർ പറയുന്നത്. വജ്രം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ കഥാപാത്രം കാഴ്ച വെച്ച മിഥുൻ മുരളിയായിരുന്നു അത്.
മിഥുൻ മുരളി നടിയുടെ സഹോദരനാണ്, മിഥുനും സിനിമാ മേഖലയിൽ സജീവമാണ്. ജീവൻ ടിവിയിൽ സഹോദരി മൃദുല മുരളിക്ക് ഒപ്പം ഒരി പരിപാടി അവതരിപ്പിച്ചിരുന്നു. പിന്നീട് ബാലതാരമായും നായകനായും തമിഴിലടക്കം ചില സിനിമകളിലും മിഥുൻ അഭിനയിച്ചു.