സിനിമ സൂപ്പർ ആണെങ്കിൽ ആന്റണി അപ്പോൾ തന്നെ വിളിക്കും, പക്ഷേ ആ സിനമയ്ക്ക് അങ്ങനെ വിളി വന്നില്ല: സിബി മലയിന്റെ വെളിപ്പെടുത്തൽ

44

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും കരുത്തുറ്റ സിനിമകളിൽ ഒന്നായിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത സദയം. ഇന്നും കരിയർ തന്റെ ബെസ്റ്റ് ആയി സിബി മലയിൽ പറയുന്ന സദയം തിയേറ്ററിൽ വിജയമായിരുന്നില്ല.

ഈ സിനിമ റിലീസായ സമയത്ത് ഉണ്ടായ മാനസികാവസ്ഥയെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയിൽ പങ്കുവയ്ക്കുകയാണ് സിബി മലയിൽ ഇപ്പോൾ. സിബിമലയലിന്റെ വാക്കുകൾ ഇങ്ങനെ

Advertisements

കമലദളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സദയം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. സിനിമ കാണാൻ പോയ ആന്റണി ചിത്രം സൂപ്പർ ഹിറ്റ് ആണെങ്കിൽ അവിടെ നിന്ന് തന്നെ വിളിച്ചു പറയും പക്ഷെ അന്ന് അത് ഉണ്ടായില്ല. ആന്റണി അവിടെ വന്നപ്പോൾ പറഞ്ഞത് കുഴപ്പമില്ല നല്ല സിനിമ ആണ് എന്നൊക്കെയായിരുന്നു.

പക്ഷെ ഞാൻ നിരാശനായി സദയം എന്ന ചിത്രം പ്രേക്ഷകർക്ക് അത്ര ദഹിച്ചിട്ടില്ലെന്നും മോഹൻലാലിന്റെ മരണം അവർക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല എന്നൊക്കെ ആന്റണിയുടെ മറുപടിയിൽ നിന്ന് മനസ്സിലായി. ലാൽ അപ്പോഴും എന്നോട് പറഞ്ഞത് സാരമില്ല നമ്മൾ ചെയ്യാനുള്ളത് നന്നായി ചെയ്തല്ലോ എന്നാണ്.

എല്ലാ കാര്യങ്ങളും വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളാണ് മോഹൻലാൽ. എംടി വാസുദേവൻ നായർ പോലെയുള്ള ഒരു എഴുത്തുകാരനെ കിട്ടിയിട്ടും പ്രേക്ഷകർക്കിടയിൽ അതിന്റെ ഇമ്ബാക്റ്റ് ഉണ്ടാക്കാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നു.

Advertisement