എന്റെ വിവാഹത്തിന്റെ ഏറ്റവും വലിയ പ്രശ്നം എന്റെ ജാതിയാണ്, അന്യമതത്തിൽ നിന്നുള്ള ഒരാൾ വന്നാലും തനിക്ക് പ്രശ്‌നമില്ലെന്ന് ഷംന കാസിം

27

സ്വകാര്യ ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തുകയും തുടർന്ന് തെന്നിന്ത്യൻ സിനിമയിൽ നായികയാവുകയും ചെയ്ത താരമാണ് നടി ഷംന കാസിം. 2004 ൽ നായികയായി എത്തിയ ഷംന വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഷംന. റിമി ടോമി അവതാരക ആയിട്ടുള്ള ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോയിൽ ആണ് തന്റെ വിവാഹത്തെ കുറിച്ച് ഷംന മനസ്സ് തുറന്നത്.
എന്റെ ലിസ്റ്റിലെ ഒഴിവാക്കാനാവാത്ത ചോദ്യമെന്നു പറഞ്ഞാണ് റിമി ഷംമ്നയോടു ഇക്കാര്യം ചോദിച്ചത്.

Advertisements

വീട്ടിൽനിന്നു രക്ഷപ്പെട്ട് ഇവിടെ വന്നിരുന്നാലും ഉപദ്രവമാണെന്നു ഷംമ്‌ന കല്യാണക്കാര്യം സംസാരിച്ചത്. തന്റ മമ്മി രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം തരുന്നതു പോലെയാണ് കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടച്ചോൻ എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ കല്യാണം എന്തായാലും നടക്കും. കല്യാണം കഴിക്കും അന്ന് എന്ന് എനിക്കു പറയാൻ പറ്റില്ല. വരുന്ന ആലോചനകൾക്ക് എന്റെ കാസ്റ്റ് ഒരു പ്രശ്നമാണെന്നും ഷംന പറയുന്നു.

എല്ലാം നിർത്തണം. ഡാൻസ് നിർത്തണം, അഭിനയിക്കരുത്. ഞങ്ങൾക്ക് ഇഷ്ടാവുന്നതിന് അവർ അങ്ങനെയാരു അജണ്ഡ വയ്ക്കും. ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തിൽ എന്നും ഷംമ്ന പറഞ്ഞു. ഷംനയെ വളരെ ഇഷ്ടമുള്ള അന്യമതത്തിൽ നിന്നുള്ള ഒരാൾ വന്നാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്കു പ്രശ്നമില്ലെന്നും എന്നാൽ മമ്മിയെ ഒരിക്കലും വേദനിപ്പിക്കാനാവില്ലെന്നും മമ്മിയുടെ സന്തോഷമാണ് വലുതെന്നും ഷംന പറയുന്നു.

ഇപ്പോൾ വീട്ടിലെല്ലാവരും തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളായ നാലു പേർക്ക് വിവാഹക്കാര്യം വിട്ടുകൊടുത്തിരിക്കുയാണെന്നും ഷംമ്‌ന കാസിം വെളിപ്പെടുത്തി.

വീഡിയോ കടപ്പാട് സിനി ലൈഫ്

Advertisement