ആദ്യം രണ്ടുവർഷത്തേക്ക് ഡേറ്റ് ഇല്ലെന്ന് പറഞ്ഞു, പക്ഷെ കഥ കേട്ടപ്പോൾ മനസ്സ് മാറി, മോഹൻലാലിന്റെ ആ ഇടിവെട്ട് സിനിമ പിറന്നത് ഇങ്ങനെ

24

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് ആക്ഷൻ പ്ലസ് കുടുംബ സിനിമയാണ് ദേവാസുരം. ഐവി ശശി രഞ്ജിത്ത് ടീമിൽ പുറത്തിറങ്ങിയ ദേവാസുരം മോഹൻലാൽ എന്ന നായകന്റെ പുതിയ മുഖം സമ്മാനിച്ച സിനിമയായിരുന്നു.

മലയാള സിനിമ അന്ന് വരെ കണ്ടിട്ടില്ലാത്ത ആക്ഷൻ ട്രാക്കിലുള്ള സിനിമ ഐവി ശശി എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ കയ്യിൽ ഭദ്രമായിരുന്നു. സിദ്ധിഖ് ലാൽ ടീമിന്റെ ‘വിയറ്റ്‌നാം കോളനി’യുടെ സെറ്റിൽ വെച്ചാണ് ഐവി ശശിയും കൂട്ടരും ദേവാസുരത്തിന്റെ കഥ മോഹൻലാലിനോട് പറഞ്ഞത്.

Advertisements

ഇങ്ങനെയൊരു പ്രോജക്റ്റിനെക്കുറിച്ച് മുൻപ് പറഞ്ഞപ്പോൾ രണ്ടു വർഷത്തേക്ക് ഡേറ്റ് ഇല്ലെന്ന മറുപടിയായിരുന്നു മോഹൻലാലിൽ നിന്ന് ലഭിച്ചത് പക്ഷെ കഥ കേട്ടതും മോഹൻലാലിന്റെ മനസ്സ് മാറി, ഉടനടി ഈ സിനിമ ചെയ്യാമെന്ന് മോഹൻലാൽ അണിയറപ്രവർത്തകരെ അറിയിക്കുകയായിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ക്ലാസിക് ഹിറ്റായ ‘ദേവാസുരം’ എഴുത്തിന്റെയും അതിന്റെ മേക്കിംഗിന്റെയും പെരുമ കൊണ്ട് ഇന്നും മിനി സ്‌ക്രീനിൽ ഉൾപ്പടെ നിറഞ്ഞു നിൽക്കുന്ന സിനിമയാണ്.

വലിയ ജനക്കൂട്ടത്തിനു നടുവിലുള്ള ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണവും പ്രതിസന്ധികൾ മറി കടന്നു ചെയ്തു തീർത്ത സാഹസികമായ ഒരനുഭവം തന്നെയായിരുന്നുവെന്ന് ഐവി ശശിയും മോഹൻലാലുമൊക്കെ ഈ ചിത്രത്തെക്കുറിച്ച് ഓർക്കുമ്‌ബോൾ തുറന്നു പറയാറുണ്ട്.

Advertisement