Celebrities Entertainment

ആ ബന്ധം നീണ്ടുനിന്നത് 19 ദിവസം മാത്രം: അനുഭവിച്ചത് ശാരീരികമായും മാനസികമായുമുള്ള കൊടും പീഡനം; രചനാ നാരായണൻകുട്ടി

Loading...

ജയറാമിന്റെ നായികയായി ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരമാണ് രചനാ നാരായണൻകുട്ടി . നായികയായും ക്യാരക്ടർ റോളിലും തിളങ്ങിയ നടിയാണ് രചന . രചന വിവാഹമോചിതയാണെന്ന് പ്രേക്ഷകരിൽ പലർക്കും അറിയാം. സിനിമയിലെത്തും മുമ്പ് വിവാഹിതയും വിവാഹമോചിതയുമായിക്കഴിഞ്ഞിരുന്നു രചന.

തൃശൂരിലാണ് രചനയുടെ ജനനം. തീർഥാടനം എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു രചനയുടെ സിനിമാരംഗപ്രവേശനം. എന്നാൽ പിന്നീട് പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രചന അദ്ധ്യാപികയായി മാറി. ദേവമാതാ സ്‌കൂളിൽ കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷിൽ അദ്ധ്യാപികയായിരുന്നു രചന നാരായണൻകുട്ടി. ഒപ്പം തന്നെ മികച്ചൊരു നർത്തകിയായും രചന പേരെടുത്തിരുന്നു.

2011ലായിരുന്നു രചന അരുൺ സദാശിവനുമായുള്ള രചനയുടെ വിവാഹം നടന്നത്. എന്നാൽ വെറും 19 ദിവസം മാത്രമായിരുന്നു ഈ വിവാഹബന്ധം നീണ്ടുനിന്നത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടെത്. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴേക്കും ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങി. പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് അവർ ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞത്. തൊട്ടടുത്ത വർഷം തന്നെ രചന ഡിവോഴ്സ് ഫയൽ ചെയ്തു. മാനസികമായും ശാരീരികമായും ഭർത്താവ് തന്നെ പീഡിപ്പിച്ചെന്ന് രചന പിന്നീട് വ്യക്തമാക്കി.

സന്തുഷ്ടമായിരിക്കുമെന്ന് കരുതിയ വിവാഹജീവിതം തകർന്നതോടെ ഏറെ വിഷമത്തിലേക്ക് രചന കൂപ്പുകുത്തി. കല്യാണത്തിന് മുന്നോടിയായി ജോലി രാജിവച്ചിരുന്നു. പക്ഷേ വിവാഹം തകർന്നതോടെ തിരികേ ആ ജോലിയിൽ പ്രവേശിച്ചു. പിന്നീടാണ് ആർജെ ആയി മാറുന്നതും മറിമായം വഴി രചന സിനിമയിലേക്ക് എത്തുന്നത്. ഞാനിപ്പോൾ വിവാഹം കഴിച്ചതുപോലെ തന്നെയാണ്. വിവാഹം കഴിച്ചത് നൃത്തത്തെയാണെന്ന് മാത്രമെന്നും നടി വ്യക്തമാക്കക്കിയിരുന്നു. ഇപ്പോൾ നിറയെ അവസരങ്ങളുമായി നടി സന്തോഷജീവിതമാണ് നയിക്കുന്നത്.

About the author

SAV

Featured