നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്നു പ്രമുഖ സംഗിത സംവിധായകൻ ഗോപി സുന്ദറും വിവാഹമോചിതയും ഒരമകളുടെ അമ്മയുമായ പ്രമുഖ ഗായിക അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ഇരയായിരുന്നു. മുൻകാല ബന്ധങ്ങളുടെ പേരിൽ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവർക്ക് എതിരെ രംഗത്ത് എത്തിയത്.
ഇതോടെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് ത ന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പട്ടായയിൽ നിന്നുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും.
പട്ടായ ഡയറീസ് എന്ന് തലകെട്ട് നൽകിയാണ് ഇരുവരും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കമന്റ് ബോക്‌സ് ഓഫാക്കിയിട്ടാണ് ഇരുവരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഫോട്ടോ പങ്കുവെച്ചപ്പോൾ കമന്റ് ബോക്‌സ് ഓൺ ആയിരുന്നു.
പിന്നീടാണ് ഇരുവരും അത് ഓഫാക്കിയത്. പിങ്ക് നിറത്തിലുള്ള ഷോർട്ട് ഡ്രസ്സാണ് അമൃത ധരിച്ചിരുന്നത്. ടീ ഷർട്ടും പൈജാമയും ആണ് ഗോപി സുന്ദറിന്റെ വേഷം. ഫോട്ടോ പോസ്റ്റ് ചെയ്തയുടൻ നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. പാപ്പുവിന്റെ ഡ്രസ്സാണോ അമൃത ധരിച്ചിരിക്കുന്നത് തുടങ്ങി കളിയാക്കി കെക്കാണ്ടുള്ള നിരവധി മെസേജുകളും ഇരുവരുടേയും ഫോട്ടോയ്ക്ക് വന്നിരുന്നു.
കമന്റുകൾ മോശമായി തുടങ്ങിയത് കൊണ്ടായിരിക്കാം ഇരുവരും കമന്റ് ബോക്‌സ് ഓഫാക്കിയതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതേ സമയം ആദ്യ ഭാര്യ പ്രിയ യുമായി പിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ ഒമ്പത് വർഷമായി ഗായികയായ അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിൽ ആയിരുന്നു. ഇവർ ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തിരുന്നു.
എന്നാൽ അടുത്തിടെയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഒന്നും പങ്കുവെച്ചിരുന്നില്ല. അതേസമയം ഗോപി സുന്ദർ ഇപ്പോഴും ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത.
തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്. പാപ്പു എന്നാണ് ഇവർ മകളെ വിളിക്കുന്നത്. അതേ സമയം അമൃതയുമായി ബന്ധം വേർപെടുത്തില ബാല ഡോ. എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു.