ഒറ്റമുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ച് കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്നയാൾ; മതം, പേര്, ഒപ്പ് എന്നിവ മാറ്റിയതിനെ കുറിച്ച് ലക്ഷ്മി പ്രിയ

806

മലയാളം സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയ താരം മിനിസ്‌ക്രീനിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നില്ല.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ ലക്ഷ്മി അടുത്ത കാലത്തായി സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളുമെല്ലാം വാർത്തയിൽ നിറയുന്നതും പതിവാണ്. ഇടയ്ക്ക് രാഷ്ട്രീയപരമായ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിന്റെ പേരിൽ ലക്ഷ്മിയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

Advertisements

അന്ന് നടിയ്ക്ക് മാത്രമല്ല ഭർത്താവിനും മകൾക്കുമെതിരെയും വിമർശനങ്ങൾ വന്നു. വിമർശകർക്കുള്ള മറുപടി അപ്പോൾ തന്നെ കൊടുക്കുന്നതാണ് ലക്ഷ്മിയുടെ ശീലം. ഇതിനിടെ നടിയുടെ ജാതിയും മതവും പേരുമൊക്കെ ചോദിച്ചും ചിലരെത്തി.

Also Read
മഞ്ജുവും ഒരു പെണ്ണ് തന്നെയല്ലേ, വേറെ ആൾക്കാർ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാകാം: അന്ന് ദിലീപ് പറഞ്ഞത്

അവർക്കൊല്ലമുള്ള ഉത്തരവുമായിട്ടാണ് ലക്ഷ്മി പ്രിയ ഇപ്പോൾ എത്തിയിരിക്കുന്നത്. തന്റെ പേര് ലക്ഷ്മി പ്രിയ എന്നാണെന്ന് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയതിനെ കുറിച്ചും അതിന് പിന്തുണ നൽകിയവർക്കുള്ള നന്ദി അറിയിച്ചുമാണ് നടി വന്നത്.

ലക്ഷ്മി പ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം

I officially announced yes I am Lakshmi priyaa. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു.19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും.

ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ.

കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്.

കല്ലെറിഞ്ഞവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ല.

ഒറ്റ കൂടിക്കാഴ്ചയിൽ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്, ഒരുപേരിൽ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റ്സും ഞാൻ കൊടുക്കുക.

Also Read
പ്രിയപ്പെട്ട രണ്ട് പേരുടെ ജന്മദിനം ഒരേദിവസം, മീനാക്ഷിക്ക് ഇത് ഇരട്ടി സന്തോഷം, സംഭവം ഇങ്ങനെ

ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്, Binil Somasundaram ബിനിൽ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും.

മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിച്ചു കൊണ്ട്.. ലക്ഷ്മി പ്രിയ, എന്നായിരുന്നു നടിയുടെ കുറിപ്പ്.

Advertisement