കാവ്യാ മാധവന്റെ പിറന്നാളിന് മീനാക്ഷി ചെയ്തത് കണ്ടോ, എന്നും ഇതുപോലെ ഉണ്ടാകണെ എന്ന് ആരാധകർ

98

നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ കാവ്യാ മാധവന്റെ 37ാം പിറന്നാൾ ആയിരുന്നു സെപ്തംബർ 19ന്. 1984 സെപ്റ്റംബർ 19ന് ആയിരുന്നു കാവ്യ മാധവൻ ജനിച്ചത്. സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി തിളങ്ങുകയായിരുന്നു കാവ്യ.

അതേ സമയം പലപ്പോഴും വിവാദങ്ങളിലും നിറഞ്ഞ് നിന്ന നടിയാണ് കാവ്യ. കാർകോട് നീലേശ്വരമാണ് കാവ്യയുടെ സ്വദേശം. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യാ മാധവൻ. എങ്കിലും താരത്തിന് നിരവധി ആരാധകരാണുള്ളത്.

Advertisements

തങ്ങളുടെ പ്രിയ നടിയുടെ പിറന്നാൾ ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ ദീലീപിന്റെ മൂത്തമകൾ മീനാക്ഷിയും കാവ്യക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ കാവ്യക്കും ദിലീപിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മീനാക്ഷി ആശംസ നേർന്നിരിക്കുന്നത്.

ഹാപ്പി ബർത്ത്‌ഡേ, ഐ ലവ് യൂ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സ്‌നേഹം എന്നും ഇതുപോലെ തുടരട്ടെയെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിതയുടെ പിറന്നാളും ഇതേ ദിവസം തന്നെയാണ്. നമിതയ്ക്കും മീനാക്ഷി പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

ഹാപ്പി ബർത്ത്‌ഡേ ടു മൈ സിസ്റ്റേഴ്‌സ് ബുജ്ജി, ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്. ഇതിനോടകം തന്നെ മീനാക്ഷിയുടെ പോസ്റ്റുകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Also Read
റേറ്റിങ്ങ് കൂട്ടാനാണ് നീയൊരു ഉമ്മ കൊടുക്കെന്ന് സ്വാസിക, ഉമ്മ സ്വാസികയ്ക്ക് കൊടുക്കെന്ന് വരദ, ജിഷിൻ ചെയ്തത് കണ്ടോ, വീഡിയോ

കമൽ സംവിധാനം ചെയ്ത ജയറാം നായകനായ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ലാണ് കാവ്യ മാധവൻ ബാലതാരമായി അഭിനയ രംഗത്ത് എത്തുന്നത്. ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ദിലീപിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം.

പിന്നീട് ഡാർലിങ്, ഡാർലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദന്റെ സമയം, മിഴിരണ്ടിലും, പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും എന്ന ചിത്രം വരെ കാവ്യ അഭിനയിച്ചു.

പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാർഡ് കാവ്യയയെ തേടിയെത്തി.2009ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. ഈ ബന്ധം 2011ൽ അവസാനിച്ചു. 2016ൽ ദിലീപിനെ വിവാഹം ചെയ്തു. ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പിന്നീട് കാവ്യയുമായുള്ള വിവാഹവുമൊക്കെ വലിയ വാർത്തയായിരുന്നു.

ഇവർക്ക് ഒരു മകളുമുണ്ട്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. 2018 ഒക്ടോബർ 19നായിരുന്നു മകൾ ജനിച്ചത്. ശേഷമുള്ള കാവ്യയുടെ മൂന്നാമത് പിറന്നാൾ ദിനമാണിന്ന്. ദിലീപ് മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ് ഉള്ളത്. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനിക്ഷി.

Also Read
തുണി ഒന്നു ഉടുക്കാതെ വരുന്നതായിരുന്നു ഇതിലും നല്ലത്, മലയാളികളുടെ പ്രിയതാരം ഉത്ഘാടനത്തിന് ഇട്ടുവന്ന വേഷം കണ്ട് ഞെട്ടി ആരാധകർ, വീഡിയോ വൈറൽ

Advertisement