ക്രിസ്റ്റഫർ നോളന്റെ ഒരു പടമുണ്ട്, ക്ലാഷ് വന്നേക്കും, എന്നാലും നോക്കാം; കാണെക്കാണെയ്ക്ക് ഡേറ്റ് ചോദിച്ചപ്പോൾ ഐശ്വര്യ ലക്ഷ്മി പറഞ്ഞത്

268

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഒരു മോഡൽ കൂടി ആയിരുന്ന ഐശ്വര്യ ലക്ഷ്മി 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി സിനിമയിലൂടെയാണ് മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു ഐശ്വര്യ ലക്ഷ്മി.

ഒരുപിടി മലയാള സിനിമകളിലും ചില തമിഴ് സിനിമകളിലും വേഷമിട്ട താരം ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അതേ സമയം 2017 ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം മായാനദിയിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. യുവനടൻ ടൊവീനോ തോമസ് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റ് ആക്കിയ നടി തമിഴിലടക്കം നായികയായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

Advertisements

കാണക്കാണെയാണ് ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവു പുതിയ മലയാള സിനിമ. ഈ ചിത്രത്തിലും ടൊവീനോ തോമസ് ആണ് നായകൻ ആയി എത്തുന്നത്. ഇപ്പോഴിതാ കാണെക്കാണെ സിനിമയ്ക്കായി ഡേറ്റ് ചോദിച്ച് ഐശ്വര്യ ലക്ഷ്മിയെ വിളിച്ചപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ മനു അശോകൻ. ടൊവിനോയോടും സുരാജിനോടും കഥ പറഞ്ഞ് അവരുടെ ഡേറ്റ് വാങ്ങിയ ശേഷമായിരുന്നു ഐശ്വര്യ ലക്ഷ്മിയെ വിളിച്ചത്.

Also Read
പഴയ ശീലംവച്ച് ഞാൻ ഇപ്പോഴും മോഹൻലാലിനെ അങ്ങനെ വിളിക്കാറുണ്ട്, ഇത്രയും വലിയ നടനെ എല്ലാവരും കേൾക്കെ അങ്ങനെ വിളിക്കാൻ പാടില്ല എങ്കിലും അറിയാതെ വന്നുപോകും: മല്ലികാ സുകുമാരൻ

ഡേറ്റ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ നോളേട്ടൻ വിളിച്ചിട്ടുണ്ടെന്നും ഡേറ്റ് ക്ലാഷുണ്ടാവാൻ സാധ്യത ഉണ്ടെന്നുമായിരുന്നു ആദ്യം ഐശ്വര്യ പറഞ്ഞതെന്നും മനു അശോകൻ പറയുന്നു. ബിഹൈൻഡ് വുഡ്സിനായി ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും മനു അശോകനും ഒന്നിച്ചെത്തിയ അഭിമുഖത്തിലായിരുന്നു രസകരമായ സംഭവം അദ്ദേഹം പങ്കുവെച്ചത്.

ടൊവിനോയും സുരാജ് ഏട്ടനും ഓക്കെ പറഞ്ഞതിന് ശേഷമാണ് ഞാൻ ഐശ്വര്യയെ വിളിക്കുന്നത്. സാർ എനിക്ക് നോളേട്ടന്റെ ഒരു ഡേറ്റ് ക്ലാഷുണ്ടാവാൻ സാധ്യതയുണ്ടെന്നായിരുന്നു ഐശ്വര്യ ആദ്യം പറഞ്ഞത്. നോളേട്ടൻ എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് ആദ്യം മനസിലായില്ല. ഐശ്വര്യ ലക്ഷ്മി എന്നൊക്കെ പറയുമ്പോൾ നമ്മൾ അത്രയൊന്നും പ്രതീക്ഷിക്കില്ലല്ലോ എന്നും മനു അശോകൻ പറയുന്നു.

എന്നാൽ കൊവിഡിനിടെ വിളിച്ച് ഡേറ്റ് ഉണ്ടോയെന്ന് ചോദിച്ച് തന്നെ കളിയാക്കുകയാണെന്ന് കരുതിയാണ് താൻ അങ്ങനെയൊരു ഉത്തരം നൽകിയതെന്നായിരുന്നു ഇതിന് ഐശ്വര്യ നൽകിയ മറുപടി. ക്രിസ്റ്റഫർ നോളന്റെ ഒരു പടമുണ്ട്, എന്നാലും നോക്കാമെന്നായിരുന്നു അന്ന് താൻ പറഞ്ഞതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

ഫോണിലാണ് ഞാൻ ഐശ്വര്യയോട് കഥ പറഞ്ഞത്. ഉടൻ തന്നെ അവർ അത് സമ്മതിച്ചു. രണ്ട് കഥാപാത്രത്തെ കുറിച്ചും കേട്ട് കഴിഞ്ഞപ്പോൾ ശ്രുതിയുടെ കഥാപാത്രം തരുമോയെന്നായിരുന്നു ഐശ്വര്യ ചോദിച്ചത്. എന്നാൽ അത് വേണ്ടെന്ന് ഞാൻ പറഞ്ഞു എന്നും മനു അശോകൻ പറയുന്നു.

സഞ്ജയും ബോബിയും താനും ഐശ്വര്യയെ വിളിക്കുന്നത് ട്രജക്ട്രി എന്നാണെന്നും അതിന് ഒരു കാരണമുണ്ടെന്നും മനു അശോകൻ പറഞ്ഞു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഐശ്വര്യ ഞങ്ങളോട് ചോദിച്ചു, അല്ല ഈ കഥാപാത്രത്തിന്റെ ട്രജക്ട്രി എന്തായിരിക്കും, അതൊന്ന് പറഞ്ഞു തരാമോ എന്ന്. അതിന് ശേഷം ഞങ്ങൾ ട്രജക്ട്രി എന്നാണ് ഐശുവിനെ വിളിക്കുന്നത്.

ഐശ്വര്യയെ കുറിച്ച് പറയാൻ ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ ഉണ്ട്. ഒരുപാട് സംശയങ്ങൾ ഉള്ള ആർടിസ്റ്റാണ് ഐശു. ടൊവി ഒരു ഷോട്ട് കഴിഞ്ഞാൽ എന്നോട് ചോദിക്കും ബ്രോ ഇത് കറക്ടാണോ ഇതാണോ ഉദ്ദേശിച്ചത് എന്ന്. ടൊവി ആദ്യം ചെയ്യുകയാണ് ചെയ്യുക. എന്നാൽ ഐശ്വര്യ ഷോട്ടിന് മുൻപേ എന്നോട് ചോദിക്കും, ഇങ്ങനെ വന്നോട്ടെ, ഇങ്ങനെ ഒരു സ്വാതന്ത്ര്യം എടുത്തോട്ടെ എന്നൊക്കെ. ഇതാണ് ഇവരിലുള്ള വ്യത്യാസം.

പെട്ടെന്ന് അതിനകത്ത് ഒരു പൂച്ചയെ എടുത്തിട്ടാൽ എങ്ങനെയിരിക്കും. കലപില കലപില ശബ്ദമായിരിക്കും. അതാണ് ഐശ്വര്യ വരുമ്പോഴുള്ള അവസ്ഥയെന്ന് എന്നാൽ ഇതൊന്നും താൻ പറഞ്ഞതല്ലെന്നും ഇപ്പോഴാണ് കേൾക്കുന്നതെന്നുമായിരുന്നു ടൊവിനോ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

Also Read
കാവ്യാ മാധവന്റെ പിറന്നാളിന് മീനാക്ഷി ചെയ്തത് കണ്ടോ, എന്നും ഇതുപോലെ ഉണ്ടാകണെ എന്ന് ആരാധകർ

Advertisement