മഞ്ജുവും ഒരു പെണ്ണ് തന്നെയല്ലേ, വേറെ ആൾക്കാർ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാകാം: അന്ന് ദിലീപ് പറഞ്ഞത്

2864

മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരരായ താരദമ്പകളാണ് ജനപ്രിയ നായകൻ ദിലീപും താരസുന്ദരി കാവ്യ മാധവനും. താൻ നായികയായി എത്തിയ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ വർഷങ്ങൾക്ക് ശേഷം കാവ്യാ മാധവൻ വിവാഹം കഴിക്കുകയായിരുന്നു.

നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടേയും ആ ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോ 2 പേരുടേയും പുനർ വിവാഹമായിരുന്നു അത്.

Advertisements

അതേ സമയം വളരെയധികം വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞതായിരുന്നു ദിലീപിന്റെയും കാവ്യയുടെയും ബന്ധം. മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്.

Also Read
അന്ന് രാത്രി കണ്ട ആ കാഴ്ചയാണ് എന്നെ മാറ്റിയത്; സിനിമയും മോഡലിംഗും ഉപേക്ഷിച്ച് ഹിജാബ് ധരിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നടി സനാ ഖാൻ

മഞ്ജു വാര്യരുമായുള്ള വിവാഹ ജീവിതം മുന്നോട്ട് പോകുന്നതിനിടെ തന്നെ ദിലീപ് കാവ്യ ഗോസിപ്പുകൾ വാർത്തകളിൽ ഇടം നേടിയിരുന്നു. നേരത്തെ പഴയ ഒരു അഭിമുഖത്തിൽ ഇതെ കുറിച്ചത് ദിലീപ് തുറന്ന് പറഞ്ഞിട്ടുണ്ട്.

കാവ്യ തന്റെ ആദ്യ ഭർത്താവായ നിഷാലുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ സമയത്തായിരുന്നു ഇത്. കാവ്യ വിവാഹ മോചനം നേടാൻ കാരണം ദിലീപ് ആണെന്ന തരത്തിൽ അന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ ദിലീപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

എന്റെ പേരുമായി ചേർത്തുവച്ചാണല്ലോ കാവ്യ ക്രൂശിക്കപ്പെടുന്നത് എന്ന സങ്കടം എനിക്ക് തോന്നി. ഞങ്ങൾ പത്ത് പതിനെട്ട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കുറേ വർഷക്കാലമായി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനിൽ കാണുന്നു. വളരെ അടുത്ത സുഹൃത്ത് മാത്രമാണ് കാവ്യ.

ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളിൽ ഒരാൾ. സുഹൃത്തിന് ഒരു പ്രശ്നം വരുമ്‌ബോൾ എന്റെ ഇമേജ് നോക്കി മാറിനിൽക്കുന്ന ആളല്ല ഞാൻ. കാരണം, സുഹൃത്തുക്കളുടെ കാര്യത്തിൽ ഞാൻ സമ്പന്നനാണ്. അവർക്ക് ഒരു പ്രശ്നം വരമ്പോൾ ആര് എന്ത് പറയുന്നു എന്നൊന്നും നോക്കാതെ ഞാൻ അവർക്കൊപ്പം നിൽക്കും എന്നായിരുന്നു ദിലീപ് പ്രതികരിച്ചത്.

Also Read
ഞാൻ മേലുദ്യോഗസ്ഥൻ ആയിയുന്നെങ്കിൽ ശബരിമല സമര യോദ്ധാക്കളെ ഉ പ ദ്ര വി ച്ച പൊലീസുകാരെ മൊത്തം ത ല്ലി കൊ ന്നേ നെ: സുരേഷ് ഗോപി

അതേ സമയം കാവ്യയുമായുള്ള ഗോസിപ്പുകൾ മഞ്ജു വാര്യർ എങ്ങനെ എടുക്കുന്നു എന്ന ചോദ്യത്തിനോട് ദിലീപിന്റെ പ്രതികരണം ഇങ്ങനെ: ഇതിനെയൊന്നും സിനിമാ കഥയായി മാത്രം എടുക്കാൻ മഞ്ജുവിനും പറ്റില്ലല്ലോ. മഞ്ജുവും ഒരു പെണ്ണ് തന്നെയല്ലേ. വേറെ ആൾക്കാർ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാകാം.

മഞ്ജു തന്നെ പറയും, ദേ ആളുകൾ ഇങ്ങനെയൊക്കെ പറയുന്നുണ്ട് എന്ന്. അപ്പോൾ ഞാൻ മഞ്ജുവിനോട് പറയും പറഞ്ഞോട്ടടീ അതിലൊന്നും കാര്യമില്ല. നമ്മളെ കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട് ആളുകൾ അതും ഇതുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും എന്നായിരുന്നു അന്ന് ദിലീപിന്റെ മറുപടി.

Advertisement