ഗാനഗന്ധർവനിൽ മമ്മൂട്ടി പാടുന്നു, മമ്മൂട്ടിയുടെ ശബ്ദത്തിൽ വരുന്നത് കലാഭവൻ മണിയുടെ പാട്ട്

23

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നടനും അവതാരകനും മിമിക്രി താരവുമൊക്കെയായ രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ അടുത്തയാഴ്ച റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രം രമേശ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രമാണ്. കലാസദൻ ഉല്ലാസ് എന്ന ഗാനമേള പാട്ടുകാരൻ ആയാണ് മമ്മൂട്ടി ഈ സിനിമയിൽ അഭിനയിക്കുന്നത്.

ഇപ്പോൾ പുറത്തുവരുന്ന വരുന്ന റിപ്പോർട്ടുകൾ പറയുന്നത് മമ്മൂട്ടി ഈ ചിത്രത്തിൽ പാടുന്നുണ്ട് എന്നാണ്. അന്തരിച്ചു പോയ മലയാളികളുടെ പ്രീയപ്പെട്ട നടനും ഗായകനും ആയിരുന്ന കലാഭവൻ മണിയുടെ ഒരു ഗാനം ആണ് മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ എത്തുന്നത് എന്നാണ് സൂചന. ഇതിനു മുൻപും മമ്മൂട്ടി ഏതാനും സിനിമകൾക്ക് വേണ്ടി പാടിയിട്ടുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത അങ്കിൾ എന്ന ചിത്രത്തിലും മമ്മൂട്ടി പാടിയിരുന്നു.

Advertisements

രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്‌സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു അഴകപ്പനും സംഗീതം ഒരുക്കിയത് ദീപക് ദേവുമാണ്. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ നായക വേഷങ്ങൾ ചെയ്ത പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ ആണ് രമേശ് പിഷാരടി സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ചത്.

Advertisement