പ്രമുഖ സിനിമാ സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു. 51 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ബംഗളൂരുവിൽ ജനിച്ചു വളർന്ന രശ്മി ഗോപാൽ പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്.
സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിൽ ശ്രദ്ധേയമായ വേഷം ചെയ്തു വരികയായിരുന്നു രശ്മി ഇപ്പോൾ. സാറാമ്മച്ച എന്ന വലിയ സ്വീകാര്യതയുള്ള ഒരു കഥാപാത്രത്തെയാണ് രശ്മി ഗോപാൽ അവതരിച്ചിരുന്നത്.
അത്ര പെട്ടെന്നൊന്നും ഈ കഥാപാത്രത്തെ പ്രേക്ഷകർ മറന്നു പോകില്ല. വളരെയധികം തന്റേടത്തോടെ എല്ലാ കാര്യങ്ങളിലും ഉറച്ച നിലപാടിൽ സംസാരിക്കുന്ന ഒരു തനി അച്ചായത്തി കഥാപാത്രമാണ് സാറാമ്മ. സാറാമയായി വേഷമിടുന്ന നടി രശ്മിയുടെ അപ്രതീക്ഷിതമായ മര ണ മാ ണ് ഇപ്പോൾ സ്വന്തം സുജാത സെറ്റിലെ എല്ലാവരെയും വേദനയിൽ ആഴ്ത്തിയിരിക്കുന്നത്.
51 വയസ്സ് മാത്രമായിരുന്നു രശ്മിക്ക് ഉണ്ടായിരുന്നത്. ഇപ്പോഴിതാ രശ്മിയുടെ അപ്രതീക്ഷിത വിയോഗത്തിൽ സങ്കടം സഹിക്കവെയ്യാതെ കുറിപ്പുമായി എത്തിയിരിക്കുകയാണ് സ്വന്തം സുജാതയിലെ നായികയും പ്രമുഖ സിനിമാ സീരിയൽ നടിയുമായ ചന്ദ്രാ ലക്ഷ്മൺ.
ഓണാഘോഷ സമയത്ത് രശ്മിക്ക് ഒപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു ഇതിനെക്കുറിച്ച് ചന്ദ്ര ലക്ഷ്മൺ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. ചന്ദ്രാ ലക്ഷ്മണിന്റെ വാക്കുകൾ ഇങ്ങനെ:
ഞാനെന്റെ വിദൂരമായ ചിന്തകളിൽ പോലും ചിന്തിച്ചിരുന്നില്ല ഇത് നമ്മൾ തമ്മിലുള്ള അവസാനത്തെ ചിത്രം ആയിരിക്കുമെന്ന്. എനിക്ക് എന്റെ ചേച്ചിയമ്മയെ ആണ് നഷ്ടമായത്. സീരിയലിൽ ചേച്ചി ഇല്ലാത്ത ദിവസങ്ങളെ കുറിച്ച് ഇനി എനിക്ക് ആലോചിക്കാൻ പോലും സാധിക്കില്ല.
വ്യക്തിപരമായി എനിക്ക് സംഭവിച്ചത് വലിയൊരു നഷ്ടം തന്നെയാണെന്ന് ചന്ദ്രാ ലക്ഷ്മൺ പറയുന്നു. ടോഷ് ക്രിസ്റ്റിയുടേയും ചന്ദ്ര ലക്ഷ്മണന്റെയും പ്രണയ വിവാഹം നടക്കുന്ന സമയത്ത് വളരെയധികം സന്തോഷത്തോടെ മുന്നിൽ നിന്നത് രശ്മിയാണ് എന്ന് പല അഭിമുഖങ്ങളിലും ഇരുവരും പറഞ്ഞിട്ടുണ്ട്.
തങ്ങളുടെ കല്യാണം നടന്നു കഴിഞ്ഞ സമയത്ത് സന്തോഷം കൊണ്ട് രശ്മി കരയുക ആയിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ ചന്ദ്ര ലക്ഷ്മൺ പറഞ്ഞിരുന്നത്. ഏത് സമയം സീരിയലിലെ തന്നെ മറ്റൊരു താരമായ കിഷോർ സത്യയാണ് നടിയുടെ വിയോഗ വാർത്ത പ്രേക്ഷകരെ ആദ്യം അറിയിക്കുന്നത്.
രശ്മിയുടെ ചിത്രത്തിനൊപ്പം ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതമെന്ന് മനസ്സിലാകുന്നുണ്ട് എന്നും എങ്കിലും ഇത്തരം ഞെട്ടലുകൾ ജീവിതത്തെ വേദനയിലേക്ക് കൊണ്ട് ചെല്ലുന്നു എന്നുമാണ് രശ്മിയെ കുറിച്ച് കിഷോർ സത്യ പറയുന്നത്. അനു നായർ, കിഷോർ സത്യ, ചന്ദ്ര ലക്ഷ്മൺ ടോഷ് ക്രിസ്റ്റി തുടങ്ങിയവരെല്ലാം രശ്മിയോടൊപ്പം ഉള്ള ഓർമ്മകൾ പങ്കു വെച്ചു കൊണ്ട് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
അതേ സമയം നിരവധി ആരാധകരുള്ള ഒരു സീരിയലാണ് സ്വന്തം സുജാത. കിഷോർ സത്യ, ചന്ദ്ര ലക്ഷ്മൺ, അനു നായർ തുടങ്ങിയവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. അതുകൊണ്ടു തന്നെ കുടുംബ പ്രേക്ഷകർ ഹൃദയത്തിലേറ്റി കഴിഞ്ഞു ഈ പരമ്പര എന്നതാണ് സത്യം. നിരവധി ആരാധകരും ഈ ഒരു പരമ്പരയ്ക്ക് ഉണ്ട്.
ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്ര ലക്ഷ്മൺ മലയാളം സീരിയൽ രംഗത്തേക്ക് തിരികെ വരുന്നത് എന്ന ഒരു പ്രത്യേകത കൂടി ഈ സീരിയൽ എടുത്തു കാണിക്കുന്നുണ്ട്. സുജാത എന്ന ടൈറ്റിൽ കഥാപാത്രമായ തന്നെയാണ് ചന്ദ്ര ലക്ഷ്മൺ പരമ്പരയിൽ എത്തുന്നത്. ചന്ദ്രാ ലക്ഷ്മണന്റെ ഭർത്താവായ ടോഷ് ക്രിസ്റ്റിയും പ്രധാന വേഷത്തിലാണ് എത്തുന്നത്.