ഉണ്ണി മുകുന്ദൻ ഹോട്ട് ആണെന്ന് ശ്വേതാ മേനോൻ, ഞെട്ടിക്കുന്ന മറുപടി നൽകി ഉണ്ണി മുകുന്ദൻ

11527

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ യുവനടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്. ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.

Advertisements

അതേ സമയം മല്ലുസിങ്ങിൽ പൃഥ്വിരാജിന് പകരക്കാരനായി എത്തുകയായിരുന്നു ഉണ്ണി മുകുന്ദവൻ. അതേ സമയം സേഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ വേഗം തന്നെ വൈറലായ ഈ ചിത്രത്തിന് സഹതാരങ്ങളും ആരാധകരും അടക്കം നിരവധിപേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയത്.

Also Read
കിലുക്കത്തിൽ നായിക ആവേണ്ടിയിരുന്നത് അമല, ഒടുവിൽ രേവതി എത്തിയത് ഇങ്ങനെ

അതിൽ നടി ശ്വേതാ മേനോൻ ഇട്ട ഒരു കമന്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് എന്ന രീതിയിൽ അർത്ഥം വരുന്ന ഒരു കമന്റാണ് ശ്വേതാ ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് നൽകിയത്. എന്നാൽ ഞെട്ടിച്ചത് ഉണ്ണിയുടെ മറുപടിയാണ്.

അതുകൊണ്ടല്ലേ ഞാൻ ബട്ടൻസ് അഴിച്ചിട്ടത് എന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഇരുവരുടെയും കമന്റുകൾ നിമിഷം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അതേ സമയം സിനിമയിലെത്തിയൽ തനിക്ക് ഉണ്ണി മുകുന്ദന്റെ നായികയാകാനാണ് ഇഷ്ടമെന്ന് ജയറാമിന്റെ മകൾ മാളവിക പറഞ്ഞിരുന്നു.

നേരത്തെ തെന്നിന്ത്യൻ സൂപ്പർ നായികാ അനുഷ്‌ക ഷെട്ടിയോടൊപ്പം ഭാഗമതി എന്ന ചിത്രത്തിൽ ഉണ്ണി അഭിനയിച്ചിരുന്നു. എന്നാൽ ആ ചിത്രത്തിന് ശേഷം തനിക്ക് അവരോട് ശെരിക്കും ഇഷ്ടം തോന്നിയിരുന്നു എന്നും, താൻ അവരുടെ അത്ര വലിയ സ്റ്റാർ അല്ലാത്തതുകൊണ്ട് മാത്രമാണ് ആ ഇഷ്ടം തുറന്ന് പറയാതെ പോയതെന്നും ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞിരുന്നു.

Also Read
ട്രൂ ലവ് ബിഗിൻസ്, വീണ്ടും വിവാഹം കഴിക്കാൻ പോകുന്ന യുവതിക്ക് ഒപ്പമുള്ള വീഡിയോയുമായി ബാല, ഏറ്റെടുത്ത് ആരാധകർ

കൂടാതെ തനിക്ക് തന്റെ ജീവിതത്തിൽ ഒരു ഇഷ്ടം ഉണ്ടായിരുന്നു പക്ഷെ അത് തകർന്നു പോയിരുന്നു എന്നും ഉണ്ണി പരഞ്ഞിരുന്നു. മല്ലുസിംഗ് എന്ന ചിത്രം കഴിഞ്ഞതിനു ശേഷം താൻ ഒരു പത്ത് മാസത്തോളം നാട്ടിൽ നിന്നും മാറിനിൽക്കാൻ കാരണം ആ പ്രണയ തകർച്ചയായിരുന്നു.

എന്റെ ജീവിതത്തിൽ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. വിവാഹം ചെയ്യാനും ആഗ്രഹിച്ചു. പക്ഷെ അത് നടക്കാതെ പോയി. ആ വിഷമത്തിൽ തൻ പല ദുശീലങ്ങളും തുടങ്ങിയിരുന്നു എന്നും ആ സമയത്തെ മാനസിക സമ്മർദ്ദത്തെ തുടർന്ന് സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉണ്ടായിരുന്നുവത്രെ. മനസ്സ് വല്ലാതെ മടുത്തപ്പോൾ വ്രതമെടുത്ത് ശബരിമലയ്ക്ക് പോയി എന്നും ഉണ്ണി പറഞ്ഞിരുന്നു.

Also Read
അസൂയ തോന്നുന്നുണ്ട്, അപ്പ മിക്കവാറും എനിക്കൊരു കോമ്പറ്റീഷൻ ആയി മാറും: തുറന്നു പറഞ്ഞ് കാളിദാസ് ജയറാം

Advertisement