കിലുക്കത്തിൽ നായിക ആവേണ്ടിയിരുന്നത് അമല, പക്ഷേ രേവതി എത്തിയത് ഇങ്ങനെ

644

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ കിലുക്കം എന്ന ചിത്രം മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് വിജയ ചിത്രങ്ങളിൽ ഒന്നാണ്. തീയ്യറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത ഈ പ്രിയദർശൻ ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോൾ 30 വർഷം തികഞ്ഞിരിക്കുകയാണ്.

1991 ഓഗസ്റ്റ് 15നാണ് കിലുക്കം തിയേറ്ററുകളിലെത്തിയത്. നന്ദിനിയുടെ കൊലുസ്സിന്റെ കിലുക്കത്തിൽ നിന്നും ആരംഭിക്കുന്ന സിനിമയ്ക്ക് ആ പേര് നൽകാൻ തീരുമാനിക്കുകയായിരുന്നു പ്രിയദർശൻ. മോഹൻലാലിന് പുറമേ ജഗതി ശ്രീകുമാർ, രേവതി, തിലകൻ, ഇന്നസെന്റ് എല്ലാവരും മത്സരിച്ച് അഭിനയിച്ച ഈ ചിത്രം ഇന്നും ടിവി ചാനലുകളിൽ സൂപ്പർഹിറ്റാണ്.

Advertisements

Also Read
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്, താൻ സണ്ണി ലിയോണിനെ പോലെയാണെന്ന് പറയുന്നതിനെ കുറിച്ച് ഗായത്രി സുരേഷ്

പ്രശസ്ത എഴുത്തുകാരനും സംവിധായകനും നടനും ആയ വേണു നാഗവള്ളി ആയിരുന്നു കിലുക്കത്തിന്റെ രചന നിർവ്വഹിച്ചത്. ഇപ്പോഴിതാ ഈ സൂപ്പർഹിറ്റ് സിനിമയിലേക്ക് നായികയായി ആദ്യം തീരുമാനിച്ചത് രേവതി ആയിരുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അക്കാലത്തെ തെന്നിന്ത്യൻ സൂപ്പർ നായിക അമലയെ ആയിരുന്നു പ്രിയദർശൻ ആദ്യം ഈചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നത്. പക്ഷെ അന്ന് ഈ ചിത്രത്തിന്റെ ഡേറ്റുമായി അമലക്ക് സഹകരിക്കാൻ സാധിക്കാതെ പോകുകയും പകരം രേവതി ചിത്രത്തിലേക്ക് എത്തുകയുമായിരുന്നു.

അന്ന് സിനിമയിൽ തിരക്കോട് തിരക്കിലായിരുന്ന അമല മലയാളത്തിലും സജീവമായിരുന്നു. എന്റെ സൂര്യപുത്രിയ്ക്ക്, ഉള്ളടക്കം തുടങ്ങിയ മലയാള ചിത്രങ്ങളിൽ അമല ശക്തമായ വേഷങ്ങൾ ചെയ്തിരുന്നു. അതേ സമയം സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീമിന്റെ വരവേൽപ്പ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും രേവതിയും ഒന്നിച്ച ചിത്രം കൂടിയാണ് കിലുക്കം.

Also Read
‘അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്കിയ നിങ്ങളുടെ മക്കളെക്കൂടി ചിന്തിക്കൂ’, അമൃതയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെ രൂക്ഷവിമര്‍ശനം, വാ അടപ്പിക്കുന്ന മറുപടി നല്‍കി ഗോപി സുന്ദര്‍

കൂടാതെ തുടർച്ചയായി 365 ദിവസത്തിലധികം തിയേറ്ററുകൾ നിറഞ്ഞോടിയ സിനിമയാണ് ‘കിലുക്കം’. ഗുഡ് നൈറ്റ് മോഹനാണ് സിനിമ നിർമ്മിച്ചത്. മൊത്തം അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളാണ് സിനിമ നേടിയത്. മികച്ച നടൻ (മോഹൻലാൽ), മികച്ച രണ്ടാമത്തെ നടൻ (ജഗതി ശ്രീകുമാർ), മികച്ച എഡിറ്റർ (എൻ ഗോപാലകൃഷ്ണൻ), മികച്ച ഛായാഗ്രാഹകൻ (എസ് കുമാർ). എംജി ശ്രീകുമാർ മികച്ച ഗായകനുള്ള പുരസ്‌കാരവും നേടി.

Advertisement