മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് ജയറാമും പാർവ്വതിയും. മിമിക്രി രംഗത്ത് നിന്നും പി പത്മരാജന്റെ
അപരൻ എന്ന സിനിമയിൽ കൂടി മലയാള ചലച്ചിത്ര ലോകത്തെത്തിയ ജയറാം പിന്നീട് സൂപ്പർതാരമായി മാറുകയായിരുന്നു. വ്യത്യസ്തമാർ നിരവധി കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച ജയറാം തമിഴിലും തെലുങ്കിലും എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അതേ സമയം താൻ സിനിമയിൽ എത്തിയ സമയത്ത് അന്നത്തെ സൂപ്പർനായിക ആയിരുന്നു പാർവ്വതി(അശ്വതി)യെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ജയറാം. പിന്നീട് അഭിനയം നിർത്തിയ പാർവ്വതി മികച്ച ഒരു കുടുംബിനി ആയി കഴിയുകാണ്.
അതേ സമയം ജയറാമിന്റേയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം ഇപ്പോൾ തെന്നിന്ത്യൻ സിനിനമയിലെ ശ്രദ്ധേയനായ യുവനായകനാണ്. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ കാളിദാസ് ഇപ്പോൾ നായകനായി സിനിമാ ലോകത്ത് സജീവമാണ്.
ഇപ്പോഴിതാ തന്റെ പിതാവായ ജയറാമിനെ കുറിച്ച് കാളിദാസ് പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരോഗ്യ കാര്യത്തിൽ ജയറാമിനുള്ള ശ്രദ്ധയെ കുറിച്ചാണ് കാളിദാസ് പറയുന്നത്.ഇങ്ങനെ പോയാൽ അപ്പ തനിക്കൊരു കോമ്പറ്റീഷൻ ആകുമെന്നാണ് സംശയമെന്നും കാളിദാസ് ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
ദിവസവും മൂന്ന് മണിക്കൂർ അപ്പ വ്യായാമത്തിനായി മാറ്റി വെയ്ക്കാറുണ്ട്. ശരിക്കും അത് കാണുമ്പോൾ അസൂയ തോന്നാറുണ്ടെന്ന് കാളിദാസ് പറയുന്നു. അതേസമയം മകനെ നന്നായി പ്രോത്സാഹിപ്പിക്കുന്ന അച്ഛനാണ് ജയറാമെന്നും കാളിദാസ് പറയുന്നു.
വീട്ടിൽ സിനിമാ വിശേഷങ്ങളൊന്നും ഞങ്ങൾ ചർച്ച ചെയ്യാറില്ല. ചക്കിയാണെങ്കിൽ സിനിമയിൽ ശ്രദ്ധ ചെലുത്താത്ത വ്യക്തിയാണ്. അവൾക്ക് സ്പോർട്സാണ് താത്പര്യമെന്നും താരം പറയുന്നു. വിനിൽ സ്കറിയ വർഗീസ് സംവിധാനം ചെയ്യുന്ന രജ്നി യാണ് കാളിദാസിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ മലയാള ചിത്രം.
ബാല താരമായി സിനിമയിലെത്തിയ കാളിദാസ് തമിഴിലടക്കം സിനിമകൾ ചെയതുകഴിഞ്ഞു. ഇപ്പോൾ ഉലകനായകൻ കമൽ ഹാസൻ നായകനാകുന്നു വിക്രം എന്ന ചിത്രത്തിലും കാളിദാസ് ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിം വിക്രത്തിൽ അഭിനയിക്കുന്നുണ്ട്.