മീനാക്ഷിയെന്ന തേപ്പുകാരിയുടെ റോൾ ഞാൻ ചോദിച്ചു വാങ്ങിയത്, അതിന് ഒരു കാരണവുമുണ്ട്: വെളിപ്പെടുത്തലുമായി ഇഷാ തൽവാർ

55

2000ൽ പുറത്തിറങ്ങിയ ഹമാരാ ദിൽ ആപ്‌കെ പാസ്സ് ഹൈ എന്ന ബോളിവുഡ് സിനിമയിൽ ബാല താരമായി സിനിമാഭിനയം തുടങ്ങിയ താരസുന്ദരിയാണ് നടി ഇഷാ തൽവാർ. പിന്നീട് 2012ൽ നിവിൻ പോളി നായകനായ തട്ടത്തിൻ മറയത്ത് എന്ന ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറി ഇഷാ.

നായിക വേഷങ്ങൾക്ക് പുറമേ നെഗറ്റീവ് വേഷങ്ങളും ഇഷ്ടപ്പെടുന്ന താരം കുടിയാണ് ഇഷ ഇപ്പഴിതാ മലയാളത്തിലെ ഒരു പ്രമുഖ സിനിമയിലെ വില്ലത്തി കഥാപാത്രം താൻ ചോദിച്ചു വാങ്ങിയത് ആണെന്ന് വെളിപ്പെടുത്തുകയാണ് ഇഷ.

Advertisements

യുവ താരനിരയെ അണിനിരത്തി അഞ്ജലി മേനോൻ സംവിധാനം ചെയ്തു സൂപ്പർ ഹിറ്റാക്കിയ മൾട്ടിസ്റ്റാർ ചിത്രം ബാംഗ്ലൂർ ഡെയ്‌സിലെ തേപ്പുകാരി വേഷം തന്റെ ആഗ്രഹപ്രകാരം കിട്ടിയതാണെന്നാണ് ഇഷ തൽവാർ പറയുന്നത്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇഷയുടെ വെളിപ്പെടുത്തൽ. ഇഷാ തൽവാറിന്റെ വാക്കുകൾ ഇങ്ങനെ:

മനസ്സിനോട് ഇണങ്ങിയ ഒട്ടേറെ വേഷങ്ങൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ ചെയ്തു. വേണ്ട എന്ന് തോന്നിയ സിനിമകളും അതിലുണ്ടായിരുന്നു. ആയിഷയും മീനാക്ഷിയുമാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ.

ബാംഗ്ലൂർ ഡെയ്‌സിൽ നിത്യമേനോൻ ചെയ്ത വേഷമായിരുന്നു എനിക്കാദ്യം. എന്നാൽ അതു വേണ്ടെന്ന് വെച്ച് മീനാക്ഷി എന്ന നെഗറ്റീവ് റോൾ ഞാൻ ചോദിച്ചു വാങ്ങിയതാണ്. ഐലവ് ദാറ്റ് തേപ്പുകാരി. നിവിൻ പോളിയുമൊത്ത് അഭിനയിക്കുമ്പോൾ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി.

ആ കഥാപാത്രം വളരെ റിയലാണ് നമുക്കും ഇടയിലില്ലേ അങ്ങനെയൊരാൾ. തമിഴിലും തെലുങ്കിലും നിരവധി സിനിമകൾ ചെയ്തു. ഇപ്പോൾ ഹോളിവുഡ് സീരിസ് ചെയ്യുകയാണ്. സത്യത്തിൽ എന്നിലെ അഭിനേത്രിയെ എനിക്ക് തന്നെ തിരിച്ചറിയാൻ സഹായിച്ചത് സീരിസിലെ അഭിനയമാണ്.

അതോടെ ഒരു കാര്യം ഉറപ്പിച്ചു. ഇനി സിനിമയിലും അഭിനയ പ്രാധാന്യമുള്ള റോളുകൾ ആയിരിക്കും ചെയ്യുക എന്നും ഇഷാ തൽവാർ പറയുന്നു.തട്ടത്തിൻ മറയത്തിനും ബാഗ്ലൂർ ഡേയ്‌സിനും പുറകേ ബാല്യകാല സഖി, ഗോഡ്‌സ് ഓൺ കണ്ട്രി, ഭാസ്‌കർ ദ റാസ്‌കൽ ടു കണ്ട്രീസ്, ക്രോസ്സ് റോഡ്, രണം തുടങ്ങിയ മലയാള സിനമകളിലും ഇഷാ തൽവാർ അഭിനയിച്ചിരുന്നു. തമിഴിലും തെലുങ്കിലും, ബോളിവുഡിലും സജീവമാണ് താരമിപ്പോഴും.

Advertisement