മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ അതിന്റെ ഒരേ ഒരു സീസൺ മാത്രമാണ് നടന്നത്. തരികിട എന്ന പരിപാടിയിൽ കൂടിയാണ് ശ്രദ്ധേയനായ സാബുമോൻ അബ്ദുസമദ് എന്ന തരികിട സാബു ആണ് മത്സരത്തിൽ വിജയി ആയത്.
തർക്കങ്ങളും ട്വിസ്റ്റുകളും ഒക്കെയായി 100 ദിവസം പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ കഴിയുന്നതാണ് മത്സരം. എന്നാൽ ഈ ഷോയിൽ എത്തിയതോടെ വ്യക്തിപരമായി ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി എന്നാണ് തരികിട സാബു പറയുന്നത്.
മുൻകൂട്ടിയുള്ള തിരക്കഥയുടെ ഭാഗമായി ആണ് ഇത്തരം ഷോകൾ നടക്കുന്നത് എന്നുള്ള ആക്ഷേപം ഉണ്ടെങ്കിൽ കൂടിയും അത് സത്യമല്ല എന്നാണ് സാബു പറയുന്നത്. ജീവിതത്തിൽ വഴുതി പോയ പല കാര്യങ്ങളും തിരിച്ചു പിടിക്കാൻ ഇതിലൂടെ തനിക്ക് കഴിഞ്ഞു.
എന്നാൽ ഓരോ ടാസ്‌കുകളും പറയുന്നതിന് അനുസരിച്ച് ആണ് ചെയ്യുന്നത് എന്നും എന്നാൽ മറ്റൊരു രീതിയിൽ ഉള്ള തിരക്കഥയും ഇതിൽ ഇല്ല, ഓരോ ഘട്ടങ്ങളും കടക്കാൻ കഴിയുന്ന ശ്രമങ്ങൾ ആണ് നടന്നത്. എന്നാൽ ഇങ്ങനെ ഒന്നും ഇല്ലായിരുന്നു എങ്കിൽ എല്ലാവരും തമ്മിൽ അടിച്ച് ചത്തേനെ എന്നും സാബു പറയുന്നു.
ബിഗ് ബോസിലെത്തിയതിന് ശേഷമാണ് പല താരങ്ങളുടേയും യഥാർത്ഥ സ്വഭാവത്തെക്കുറിച്ച് പ്രേക്ഷകർ മനസ്സിലാക്കിയത്. നിസ്സാര കാരണത്തിന് പോലും വഴക്കിട്ടിരുന്ന സ്ഥിതിവിശേഷമായിരുന്നു. ഈ പരിപാടിയിലേക്ക് എത്തിയതിന് ശേഷം പലരുടേയും ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. പലരെക്കുറിച്ചുള്ള ഇമേജുകളും മാറി മറിഞ്ഞിരുന്നു.
തരികിട എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ സാബുവിന്റെ ജീവിതവും മാറിമറിഞ്ഞതിന് നിമിത്തമായത് മലയാളം ബിഗ് ബോസായിരുന്നു. ബിഗ് ബോസിന് ശേഷമുള്ള ജീവിത ഏറെ തിരക്കുപിടിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.