ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോൺ ഭർത്താവ് രൺവീർ സിങ്ങിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇട്ട കമന്റാണ് ആരാധകർക്കിടയിൽ ഇപ്പോൾ വൈറലാകുന്നത്. രൺവീറിന്റെ ഇൻസ്റ്റഗ്രാം ചാറ്റ് സെക്ഷനിടെയാണ് ‘ഹായ് ഡാഡി’ എന്ന് താരം കുറിച്ചത്.
കൂടാതെ കുട്ടിയുടെയും ലവിന്റെയും ഇമോജിയും ഇട്ടു. ഇതോടെ താരം ഗർഭിണിയാണെന്നതിന്റെ സൂചനയാണ് തന്നതെന്ന് ആരാധകർ. ദീപികയ്ക്ക് മറുപടിയായി ഹായ് ബേബി എന്ന് രൺവീറും കുറിച്ചിട്ടുണ്ട്.
അർജുൻ കപൂറിന്റെ കമന്റ് കൂടെ വന്നതോടെ ആരാധകരുടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. ദീപിക ഗർഭിണിയാണെന്ന വാർത്തകൾ കാൻസ് ചലചിത്രോത്സവത്തിന്റെ സമയത്തും പ്രചരിച്ചിരുന്നു. 83 എന്ന ചിത്രത്തിന്റെ തിരക്കിലാണ് രൺവീറും ദീപികയും ഇപ്പോൾ.
1983ലെ ലോകകപ്പിലെ ചരിത്ര വിജയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൽ ക്യാപ്റ്റൻ കപിൽ ദേവായാണ് രൺവീർ വേഷമിടുന്നത്, ഭാര്യ റോമിയായാണ് ദീപിക എത്തുന്നത്.