അമൃത സുരേഷിനെയും അമ്മയെയും കാണാൻ ഓടിയെത്തി റോബിൻ, കാണാൻ ആഗ്രഹിച്ചപ്പോൾ മകനെ പോലെ അടുത്തെത്തിയെന്ന് ലൈല

491

മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം പതിപ്പിന്റെ നാലാമത്തെ സീസൺ അടുത്തിടെ ആണ് അവസാനിച്ചത്. ബിഗ് ബോസിന് അവസാനം ആയെങ്കിലും ബിഗ് ബോസ് തീർത്ത ഓളവും ആരവവും ഒന്നും ഇതുവരേയും കെട്ടടങ്ങിയിട്ടില്ല.

താരങ്ങളുടെ അഭിമുഖങ്ങളിലൂടേയും തുറന്നു പറച്ചിലുകളിലൂടേയും ബിഗ് ബോസ് ആവേശം നിലനിർത്തി പോവുകയാണ്. നാടകീയമായ രംഗങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിലൂടെ താരമായി മാറിയവരിൽ ഒരാളാണ് ഡോക്ടർ റോബിൻ എന്ന റോബിൻ രാധാകൃഷ്ണൻ.

Advertisements

ബിഗ് ബോസിലേക്ക് എത്തുമ്പോൾ റോബിനെ കുറിച്ച് പലർക്കും അറിയില്ലായിരുന്നു. എന്നാൽ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് റോബിൻ. അമ്പരപ്പിക്കുന്ന ആരാധക പിന്തുണ ഉള്ള താരമാണിന്ന് റോബിൻ. റോബിന്റെ ആരാധകരിൽ വലിയൊരു പങ്കും സ്ത്രീകളാണ്.

പ്രത്യേകിച്ചും അമ്മമാർ അക്കൂട്ടത്തിൽ ഒരാളാണ് ഗായിക അമൃത സുരേഷിന്റെ അമ്മ ലൈല സുരേഷും. ഇപ്പോഴിതാ ലൈല പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. റോബിൻ തന്നെ കാണാൻ വന്നതിനെ ക്കുറിച്ചാണ് അമൃതയുടെ അമ്മ പറയുന്നത്.

Also Read
‘ഭാര്യയായി കൂടെ കഴിഞ്ഞാൽ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം തരാം, അതിന് പറ്റുമോ’ എന്ന് ആ വ്യവസായി എന്നോട് ചോദിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു!

തന്നെ കാണാനെത്തിയ റോബിനൊപ്പമുള്ള ചിത്രമാണ് ലൈല പങ്കുവച്ചിരിക്കുന്നത്. കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചപ്പോൾ മകനെ പോലെ എന്റെ അടുത്തേക്ക് ഓടി എത്തിയ റോബിൻ. ദൈവം എന്നും റോബിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നാണ് ചിത്രത്തോടൊപ്പം റോബിനെക്കുറിച്ച് അമൃതയുടെ അമ്മ കുറിച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ ലൈലയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. പിന്നാലെ റോബിന് ഒപ്പമുള്ള ചിത്രം അമൃതയും പങ്കുവച്ചിട്ടുണ്ട്. ബിഗ് ബോസ് 2 ബിഗ് ബോസ് 4നെ കണ്ടപ്പോൾ എന്നായിരുന്നു ചിത്രത്തോടൊപ്പം അമൃത കുറിച്ചത്. ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥിയായിരുന്നു അമൃത.

സഹോദരി അഭിരാമിക്കൊപ്പം ഒറ്റ മത്സരാർത്ഥിയായിട്ടായിരുന്നു അമൃത ബിഗ് ബോസ് വീട്ടിലെത്തിയത്. ബിഗ് ബോസ് വീട്ടിലെ ശക്തമായ സാന്നിധ്യമായി മാറാൻ അമൃതയ്ക്കും അഭിരാമിയ്ക്കും സാധിച്ചിരുന്നു. ഫൈനലിലെത്തുമെന്ന് എല്ലാവരും ഉറപ്പിച്ചവരായിരുന്നു അമൃതയും അഭിരാമിയും.

എന്നാൽ ഷോ തന്നെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഇതിനിടെ അമൃതയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുന്നുണ്ട്. സ്റ്റോറിയിൽ അമൃതയ്ക്കും റോബിനുമൊപ്പം അവതാരക ആരതി പൊടിയുമുണ്ട്. നേരത്തെ റോബിനെ ഇന്റർവ്യു ചെയ്ത് താരമായി മാറിയ അവതാരകയാണ് ആരതി.

റോബിനോടുള്ള ആരതിയുടെ ആരാധന ചർച്ചയായിരുന്നു. ചില കടുത്ത ആരാധകർ റോബിനേയും ആരതിയേയും ചേർന്ന് ഗോസിപ്പുകളും അടിച്ചിറക്കുക വരെയുണ്ടായിരുന്നു. വലിയ ആരാധക പിന്തുണ ഉണ്ടായിരുന്നിട്ടും ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ ഫൈനലിൽ എത്താൻ പോലും സാധിക്കാതെ വന്ന താരമാണ് റോബിൻ. റോബിനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു.

Also Read
‘ഞാൻ ഭയന്നിരുന്നു, എല്ലാം നഷ്ടമാകുമോ എന്ന്’; ഇന്റർനെറ്റ് ഇല്ലാത്തത് വലിയ ഭാഗ്യമായി; വിവാഹം ഒളിപ്പിച്ചു വെച്ചതിനെ കുറിച്ച് 28 വർഷത്തിന് ശേഷം ജൂഹി ചൗള

പുറത്താക്കപ്പെട്ട റോബിന് വലിയ സ്വീകരണമാണ് ആരാധകർ വിമാനത്താവളത്തിൽ നൽകിയത്. പിന്നാലെ താരം പങ്കെടുക്കുന്ന പരിപാടികളിലെല്ലാം വലിയ ജനപ്രവാഹം തന്നെയുണ്ടാകാറുണ്ട്. റോബിന്റെ ആരാധകരിൽ നിന്നുമുള്ള ടോക്സിക് പെരുമാറ്റത്തെ കളിയാക്കി കൊണ്ടുള്ള ജാസ്മിന്റേയും നിമിഷയുടേയും വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.

Advertisement