അമ്മ കുട്ടിക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്, എന്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാണും, വീഡിയോ വൈറൽ

9175

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രേറ്റിയാണ് നർത്തകിയും മുൻ ടിക്ക്‌ടോക്ക് താരവുമായ സൗഭാഗ്യ വെങ്കിടേഷ്. പ്രമുഖ സിനിമാ സീരിയൽ നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ഇപ്പോഴിതാ അമ്മക്കുട്ടിയ്ക്ക് കല്യാണം എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സൗഭാഗ്യ.

സൗഭാഗ്യയുടെ അമ്മയും നടിയുമായ താരകല്യാണിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞൊരു വീഡിയോയുമായിട്ടാണ് സൗഭാഗ്യ വന്നത്. ഇരുവരും മേക്കപ്പ് വീഡിയോ ഇടുകയാണെന്ന് ആദ്യമേ പ്രേക്ഷകർക്ക് മനസിലാവുമെങ്കിലും വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചും മറ്റുമൊക്കെ താരങ്ങൾ പറഞ്ഞു. എന്റെ ഓരോ വീഡിയോയും പ്രത്യേകതയോടെ ആണ് ചെയ്യാറുള്ളത്.

Advertisements

ഇന്ന് നിങ്ങളുടെ മുന്നിലിരിക്കുന്നത് ഡോ.താര കല്യാൺ ആണെന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ തുടങ്ങുന്നത്. ലോകത്ത് എത്ര കുട്ടികൾക്ക് ആ ഭാഗ്യം ലഭിക്കുമെന്ന് അറിയില്ല. പക്ഷേ എനിക്കത് ലഭിച്ചിരിക്കുകയാണ്. അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്. ആ ദിവസത്തിന്റെ ഫുൾ മേക്കോവർ ചെയ്യാൻ പോവുന്നത് ഞാനാണെന്ന് സൗഭാഗ്യ പറയുന്നു.

Also Read
ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് ഞാൻ; വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ

ഒപ്പം ഈ ദിവസത്തിന്റെ വിശേഷങ്ങൾ പറയാമെന്നും നടി സൂചിപ്പിച്ചു. ഇടയിൽ അമ്മയ്ക്ക് ബ്രൈഡ് ആവാൻ ഇഷ്ടമാണോ എന്ന് സൗഭാഗ്യ ചോദിച്ചു. സ്റ്റാർട്ട് ആക്ഷൻ പറഞ്ഞാൽ ഞാൻ എന്തിനും തയ്യാറാണെന്ന് താര കല്യാണും കൂട്ടിച്ചേർത്തു. റിയലായിട്ടും ഇഷ്ടമാണെന്നോയി സൗഭാഗ്യ. റിയലായിട്ടും ഇഷ്ടമുണ്ടെന്ന് താരയും പറഞ്ഞു.

എങ്കിൽ ഭാവി വരന് വേണ്ട ഗുണങ്ങളെ കുറിച്ച് കൂടി പറയാൻ സൗഭാഗ്യ പറഞ്ഞു. ആൾ സത്യസന്ധനായിരിക്കണം, കിട്ടുമോ? അങ്ങനൊരാൾ ലോകത്ത് ഇല്ല. ഇനി ഉണ്ടെങ്കിൽ അയാളെ മതി. 6.2 അടി പൊക്കം വേണം, വളരെ വിശ്വസ്തൻ, സകല ജീവജാലങ്ങളോടും അനുകമ്പ ഉള്ളവനായിരിക്കണം എന്റെ മോൾക്ക് ആയിരിക്കണം പ്രധാന്യം.

എന്നെക്കാളും എന്റെ മോളെ ഇഷ്ടപ്പെടണം, കെയറിങ് ആയിരിക്കണം, മടിയനാവാൻ പാടില്ല, ഹെൽത്തിയാവണം, ആരോഗ്യമുള്ള ശരീരവും മനസും വേണം, അത്യാവശ്യം നല്ല പൈസ ഉണ്ടാവണം, ഇത്രയുമൊക്കെയാണ് താരയുടെ വിവാഹ സങ്കൽപ്പം. എന്നാൽ എല്ലാവരുടെയും ആവശ്യം മോൾക്ക് പ്രധാന്യം കൊടുക്കുന്ന ആൾ വരണമെന്നാണ്.

പക്ഷേ അതൊരിക്കലും നടക്കില്ല. അങ്ങനെയാണ് പല ബന്ധങ്ങളും തകരുന്നത്. മോൾക്ക് പ്രധാന്യം കൊടുക്കാനാണ് അമ്മയിരിക്കുന്നതെന്ന് സൗഭാഗ്യയും സൂചിപ്പിച്ചു. അടുത്ത ചോദ്യം സിംഗിൾ മദറായിരിക്കുന്നതിനെ പറ്റിയാണ്. എനിക്ക് അധികകാലം സിംഗിൾ മദർ ആവേണ്ടി വന്നില്ല. അതിന് മുൻപ് സൗഭാഗ്യയെ കല്യാണം കഴിപ്പിച്ച് കൊടുത്തു.

Also Read
‘പണത്തിനു വേണ്ടി വയ്യാത്ത പപ്പയെ അഭിനയിപ്പിക്കാൻ കൊണ്ടുനടക്കുന്നു എന്നാണ് ചിലർ മുറുമുറുക്കുന്നത്’, പക്ഷേ, അദ്ദേഹത്തെ തിരിച്ചു പിടിക്കാനാണിത്’; ജഗതി ശ്രീകുമാറിന്റെ മകൻ ജയ് കുമാർ

വളരെ സമ്മർദ്ദമുള്ള കാര്യമാണത്. അത് എന്റെ ആരോഗ്യത്തെ വരെ ബാധിച്ചു. ആ സമയത്ത് ഇവളുടെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമെന്ന് ചിന്തിച്ചിട്ടുണ്ട്. അച്ഛനില്ലാത്ത കുട്ടിയെ ഒരു ജീവിതത്തിലേക്ക് കടത്തി വിടുമ്പോൾ ഒന്ന് ചോദിക്കാൻ പോലും സാധിച്ചില്ല എന്നൊക്കെ പറഞ്ഞ് താര വികാരധീനയായി.അതേ സമയം അമ്മയുടെ രണ്ടാം വിവാഹത്തിനോ മറ്റ് എന്തിനാണെങ്കിലും ഒരു അസൂയയും സൗഭാഗ്യയ്ക്ക് ഇല്ലെന്ന് താര പറഞ്ഞു.

ഇതങ്ങ് റിയലാക്കിയാലോ എന്ന ചോദ്യത്തിന് പത്മനാഭസ്വാമിയെ വിവാഹം കഴിക്കാമെന്ന് താര തമാശരൂപേണ പറയുന്നു. ഈ വീഡിയോയുടെ ഉദ്ദേശം സിംഗിൾ മദറായിരിക്കുന്നവരെ ഒരുങ്ങാനും അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാനും സമ്മതിപ്പിക്കുകയാണ്. പൂവ് വെക്കാനും പൊട്ട് വെക്കാനുമൊക്കെ ഇഷ്ടമുള്ളവരെ അതിന് അനുവദിക്കണമെന്നും സൗഭാഗ്യ പറയുന്നുണ്ട്.

Advertisement