കിറ്റ് കൊടുത്തത് കൊണ്ട് മാത്രം ജനങ്ങളെ സന്തോഷിപ്പിക്കാനാവില്ല, എത്ര കിറ്റ് കൊടുത്താലും ജനങ്ങൾ സന്തോഷവാന്മാരാകില്ല: സർക്കാരിനോട് ടിനി ടോം

92

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലെത്തി തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ടിനി ടോം. മിമിക്രിയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ ടിനി അവിടെ കോമഡി സ്‌കിറ്റുകളും പരിപാടികളും അവതരിപ്പിച്ച് പതുക്കെ സിനിമയിലേക്ക് എത്തുകയായിരുന്നു.

ഇതിനോചകെ നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷം അവതരപ്പിച്ചു കഴിഞ്ഞി ടിനി ടോം. അതേ സമയം ഭക്ഷ്യ കിറ്റ് നൽകിയത് കൊണ്ട് മാത്രം ജനങ്ങളെ സന്തോഷിപ്പിക്കാനാവില്ലെന്ന് കേരള സർക്കാരിനോട് തുറന്ന പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ടിനി ടോം ഇപ്പോൾ.

Advertisements

മനുഷ്യന്റെ മാനസികാരോഗ്യത്തിന് വിനോദവും ആവശ്യമാണെന്നുംമ ടിനി ടോം പറയുന്നു. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു ടിനി ടോമിന്റെ പ്രതികരണം. ജനങ്ങൾക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. കിറ്റുകൊണ്ട് അവർക്ക് വിശപ്പടങ്ങുമായിരിക്കും എന്നാൽ മനുഷ്യൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണെന്നാണ് ടിനി ടോം പറയുന്നത്.

എത്ര സ്വർണ്ണപൂട്ടിട്ട് പൂട്ടിയാലും എത്ര കിറ്റ് കൊടുത്താലും ജനങ്ങൾ സന്തോഷവാന്മാരാകില്ല. അമ്മയുടെ നേതൃത്വത്തിൽ ആർട്ടിസ്റ്റുകളെല്ലാം വാക്സിനേറ്റഡ് ആയിട്ടുണ്ട്. വാക്സിനേറ്റഡ് അല്ലാതിരുന്ന മുന്നൂറോളം പേരെയും അവരുടെ കുടുംബാംഗങ്ങളെയും, ഡ്രൈവർമാർ എന്നിങ്ങനെ സംഘടനയുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരെയും അമൃത ആശുപത്രിയുടെ സഹകരണത്തോടെ ‘അമ്മ’ തന്നെ ചിലവുകൾ വഹിച്ച് സൗജന്യമായി വാക്‌സിൻ നൽകിയിട്ടുണ്ട്.

Also Read
താനന്ന് മാറ്റി വെച്ച റോളാണ് പിന്നീട് കാവ്യ മാധവൻ ചെയ്തത് ; വലുതയാൽ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടൻ പറയുമായിരുന്നു

ഓരോ സംഘടനകളും സെൽഫ് വാക്സിനേറ്റഡ് ആയാൽ ഇൻഡസ്ട്രി സേഫ് ആകുമെന്ന കണക്കൂട്ടലിൽ നിന്നാണ് അങ്ങനെയൊരു നടപടിയിലേക്ക് കടന്നത്. അതുപോലെ, യൂണിറ്റിലുള്ളവരും, ഫെഫ്കയും അടങ്ങുന്ന മറ്റുള്ളവരും അങ്ങനെ തീരുമാനിക്കുകയാണെങ്കിൽ ഷൂട്ടിംഗ് അടക്കമുള്ള നടപടികൾ പുനരാരംഭിക്കാൻ കഴിയും എന്നാണ് ടിനിടോം പറയുന്നത്.

അതേ സമയം ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ സിനിമാ ചിത്രീകരണങ്ങൾ നേരത്തെ നിർത്തിവെച്ചിരുന്നു. കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. പിന്നീട് കർശന മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിംഗിന് അനുമതി നൽകുകയായിരുന്നു. നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാ ചിത്രീകരണത്തിന് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.

ഇതോടെ ബ്രോ ഡാഡി കേരളത്തിൽ ചിത്രീകരിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. ആഗസ്റ്റ് രണ്ടാം വാരത്തോടെ സിനിമയുടെ ചിത്രീകരണം കേരളത്തിലേക്ക് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. സിനിമാ ഷൂട്ടിങിന് കഴിഞ്ഞ ദിവസം അനുമതി നൽകിയതിന് പിന്നാലെയാണ് കേരളത്തിൽ ചിത്രീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ജീത്തു ജോസഫ് ചിത്രം ട്വവൽത് മാന്റെ ഷൂട്ടിങ് ആഗസ്റ്റ് അഞ്ചാം തിയതിയോടെ കേരളത്തിൽ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ടും സിനിമകൾക്ക് മാത്രം ചിത്രീകരണത്തിന് അനുമതി നൽകാതിരുന്നതിനെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു. ബ്രോ ഡാഡി ഉൾപ്പെടെ 7 പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് സംസ്ഥാനത്തിന് പുറത്തേക്ക് പോയതായി ചൂണ്ടിക്കാട്ടി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

Also Read
തെലുങ്കിലേക്ക് കാലെടുത്ത് വച്ച് രജിഷ വിജയൻ ; അരങ്ങേറ്റം രവി തേജയുടെ നായികയായി

ഇതിനുപിന്നാലെയാണ് സർക്കാർ ചിത്രീകരണം പുനരാരംഭിക്കാൻ നടപടി എടുത്തത്. സീരിയൽ ഷൂട്ടിങ് അനുവദിച്ചത് പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർക്കശമായ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാകും സിനിമ ഷൂട്ടിങ്ങും അനുവദിക്കുക. ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്കു മാത്രമാകും സെറ്റിൽ പ്രവേശനം. കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെയും നീക്കം.

Advertisement