നിഷ്‌കളങ്കവും പവിത്രവുമാമാണ് എനിക്ക് മണിക്കുട്ടനോടുള്ള പ്രണയം, ചീറ്റ് ചെയ്യാൻ അറിയാത്തോണ്ടാണ് 30 കഴിഞ്ഞിട്ടും കെട്ടാതെ നിൽക്കുന്നത്: തുറന്നു പറഞ്ഞ് സൂര്യ ജെ മേനോൻ

621

ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥി ആയിരുന്നു സൂര്യ ജെ മേനോൻ. ബിഗ്‌ബോസ് ഷോയിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും വലിയ രീതിയിൽ ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ബിഗ്‌ബോസിലെ മറ്റൊരു മൽസരാർത്ഥിയും നടനുമായ മണിക്കുട്ടനോട് ബിഗ് ബോസ് ഹൗസിൽ വച്ച് തോന്നിയ പ്രണയമാണ് താരത്തിന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കാൻ കാരണമായത്.

ഇപ്പോഴിതാ മണിക്കുട്ടനോട് തനിക്ക് തോന്നിയ പ്രണയത്തെ കുറിച്ചും മണിക്കുട്ടനെ ഇഷ്ടപ്പെടാനുള്ള കാരണവും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ ജെ മേനോൻ. സൂര്യയുടെ വാക്കുകൾ ഇങ്ങനെ:

Advertisements

എന്റെ ജീവിതത്തിൽ എപ്പോഴും കോ ഇൻസിഡിൻസാണ്. ആദ്യമായി മണിക്കുട്ടനെ കാണുന്നത് ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ്, കായംകുളം കുളം കൊച്ചുണ്ണി അത്രയ്ക്ക് ശ്രദ്ധിച്ചിരുന്നില്ല. അമ്മ എനിക്കൊരു വീക്‌നെസ് ആണ്. ആ ഒരു സിനിമയിൽ മണിക്കുട്ടന്റെ ക്യാരക്ടർ, അമ്മയെ ഒത്തിരി സ്‌നേഹിക്കുന്ന കഥാപാത്രമായിരുന്നു. അതുകൊണ്ട് ആ ക്യാരക്ടറിനോട് എനിക്ക് ഒരു ഇഷ്ടം തോന്നി.

അന്ന് മണിക്കുട്ടന്റെ നമ്പർ സംഘടിപ്പിച്ച് മെസേജ് അയച്ചു. ആസമയത്ത് മീഡിയയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അന്ന് നമ്പർ കിട്ടാൻ വലിയ പാടുണ്ടായിരുന്നില്ല, സിനിമ മികച്ചതാണെന്നും പറഞ്ഞാണ് മെസേജ് അയച്ചത്. ഒരാഴ്ചയോളം ഞാൻ മെസേജ് അയച്ചു. പിന്നീട് ഞാൻ അത് അങ്ങ് വിട്ടു. ഒരു ആർട്ടിസ്റ്റിനെ ശല്യം ചെയ്യുന്നത് ശരിയല്ല. അങ്ങനെ ഞാൻ കണ്ടിരുന്ന വ്യക്തിയോടൊപ്പം ഒരു അവസരം ലഭിച്ചു. അന്ന് ഒരു എഴ് എട്ട് ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു.

Also Read
തെലുങ്കിലേക്ക് കാലെടുത്ത് വച്ച് രജിഷ വിജയൻ ; അരങ്ങേറ്റം രവി തേജയുടെ നായികയായി

ആ സമയത്ത് സിനിമയിൽ ഒത്തിരി താരനിരയുണ്ടായിരുന്നു. അതുകൊണ്ട് ഒത്തിരി സംസാരിക്കാനൊന്നും അവസരം ലഭിച്ചില്ല. പിന്നീട് തിരുവനന്തപുരത്ത് ഒരു ന്യൂ ഇയർ പാർട്ടിയിൽ വച്ചാണ് കണ്ടത്. അന്ന് കുറച്ചു സംസാരിച്ചു. പിന്നെ എറണാകുളത്ത് വച്ച് ജസ്റ്റ് ഒന്നു കണ്ടുപോയി. അതിന് ശേഷം പിന്നെ കാണുന്നത് ബിഗ് ബോസിൽ വച്ചാണ്.

മണിക്കുട്ടനെ കണ്ടയുടൻ പ്രണയിക്കണമെന്നൊന്നും വിചാരിച്ചല്ല പോയത്. ബിഗ് ബോസിൽ ഒറ്റപ്പെട്ടിരിക്കുന്ന സമയത്താണ് മണിക്കുട്ടൻ വന്ന് സംസാരിക്കുന്നതെന്ന് സൂര്യ പറയുന്നു. മണിക്കുട്ടനോട് തോന്നിയ ഇഷ്ടവും ബഹുമാനവും പ്രണയത്തിലേക്ക് വഴിമാറി. അല്ലാതെ ഞാൻ ഒരു സ്ട്രാറ്റജിക്ക് വേണ്ടിയൊന്നും പ്രണയിച്ചതല്ല.

അങ്ങനെ ആണെങ്കിൽ ആള് നിരസിച്ച സമയത്ത് എനിക്ക് അത് അവസാനിപ്പിക്കാമായിരുന്നു. പക്ഷേ, ഞാൻ അതിൽ ഉറച്ച് നിൽക്കാൻ കാരണം ആളെ ഇഷ്ടമായതുകൊണ്ടാണെന്ന് സൂര്യ പറയുന്നു. ബിഗ് ബോസിൽ വന്ന് രണ്ടാമത്തെ ആഴ്ച മുതലാണ് മണിക്കുട്ടനുമായി അടുക്കുന്നത്. മണിക്കുട്ടനോട് സംസാരിച്ച് ഒരു കെയറിംഗ് ഫീലിംഗ് തോന്നിയപ്പോഴാണ് തനിക്ക് പ്രണയം തോന്നിയതെന്നും സൂര്യ പറഞ്ഞു.

തന്റെ പ്രണയം സ്ട്രാറ്റജി എന്ന രീതിയിലാണ് സഹമത്സരാർത്ഥികളും കണ്ടത്. പേളിയുടെയും ശ്രനീഷിന്റെയും ട്രാക്ക് പിടിക്കുകയാണെന്ന സംസാരം അവിടെ ഉണ്ടായിരുന്നെന്ന് സൂര്യ പറഞ്ഞു. ഒരു ഗെയിം സ്ട്രാറ്റജിയാണെങ്കിൽ, മണിക്കുട്ടനെ വിട്ട് വെറെ ഒരു സെന്റിമെന്റൽ രീതിയിലേക്ക് പോകാമായിരുന്നു. അത് കഴിഞ്ഞിട്ടും ഞാൻ ആളെ തന്നെ സപ്പോർട്ട് ചെയ്ത് നിൽക്കുകയാണ് ചെയ്തത്.

Also Read
താനന്ന് മാറ്റി വെച്ച റോളാണ് പിന്നീട് കാവ്യ മാധവൻ ചെയ്തത് ; വലുതയാൽ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടൻ പറയുമായിരുന്നു

അപ്പോൾ ഏകദേശം മറ്റ് മത്സരാർത്ഥികൾക്കും മനസിലായി എന്റെ പ്രണയം സ്ട്രാറ്റജിയല്ല. ശരിക്കും ട്രൂ ലവ് ആണെന്ന് അവർക്ക് മനസിലായെന്ന് സൂര്യ പറഞ്ഞു. തന്റെ മനസിലെ പ്രണയത്തെ കുറിച്ചും സൂര്യ വെളിപ്പെടുത്തി. തന്റെ മനസിലെ പ്രണയം നിഷ്‌കളങ്കമാണ്, പവിത്രമാണ്, കള്ളത്തരം പാടില്ല.

എനിക്കങ്ങനെ ഒളിച്ചോടി ഒരാളെ ചീറ്റ് ചെയ്ത് പറഞ്ഞുപറ്റിച്ച് പോയി കെട്ടാൻ താൽപര്യമില്ല. അങ്ങനെയാണെങ്കിൽ ഞാൻ ഒരു 30 കഴിഞ്ഞ പ്രായത്തിലും ഇങ്ങനെ കല്യാണം കഴിക്കാതെ നിക്കില്ല. പ്രണയം എനിക്ക് പവിത്രമായ വികാരമാണെന്നും സൂര്യ വ്യക്തമാക്കുന്നു.

Advertisement