ഈ ശരീരം വെച്ചെങ്ങനെ മോഡലിംഗ് ചെയ്യുമെന്ന് ചോദിച്ചവരെ ഞെട്ടിച്ച വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സൂപ്പർമോഡൽ: സ്മൃതി പെരുമ്പാവൂരിന്റെ കഥ ഇങ്ങനെ

311

മലയാളികളുടെ ആസ്വാദനത്തിന്റെ തലങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുന്നത് വളരെ പെട്ടെന്നാണ്. നാടകങ്ങൾ, നാടൻ കലാരൂപങ്ങൾ, സിനിമകൾ ആൽബങ്ങൾ എന്നിങ്ങനെ നീണ്ടു പോകുന്നു മലയാളികളുടെ എന്റർടെയിൻമെന്റുകൾ. സോഷ്യൽ മീഡിയ സജീവമായപ്പോൾ അതിലും വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത്.

ഇപ്പോൾ ഫോട്ടോഷൂട്ടുകൾ കൊണ്ട് സമ്പന്നമാണ് സോഷ്യൽ മീഡിയ. വ്യത്യസ്തമായ പലതരത്തിലുള്ള തീമുകളാണ് ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി തിരഞ്ഞെടുക്കാറുള്ളത്. ചിലതൊക്കെ വലിയ രീതിയിൽ വിമർശനം നേരിടുമ്പോൾ ചില ഫോട്ടോഷൂട്ടുകൾ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു.

Advertisements

Also Read
ഒറ്റയ്ക്കാണോ കറക്കം, ഭർത്താവ് കൂടെ വരാറില്ലേ, ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് കിടിലൻ മറുപടി നൽകി ലക്ഷ്മി നായർ

അതീവ ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾ വരും തലമുറയെ വഴിതെറ്റിക്കുന്നു എന്നൊക്കെയാണ് മലയാളികളുടെ വിമർശനം. എന്നാൽ ഇതൊന്നും കാര്യമാക്കാതെ നിരവധി മോഡലുകൾ ആണ് ഈ രംഗത്തേക്ക് ദിനം പ്രതി കടന്നു വന്നുകൊണ്ടിരിക്കുന്നത്.

അതേ സമയം പലപ്പോഴും പല ആളുകളും മോഡലിംഗ് താല്പര്യമുണ്ടെങ്കിലും കോൺഫിഡൻസ് ഇല്ലായ്മ കൊണ്ട്് കടന്നുവരാൻ മടിക്കുകയാണ്. മോഡലിംഗ് ചെയ്യുവാൻ വേണ്ട സൗന്ദര്യം തങ്ങൾക്ക് ഉണ്ടോ എന്ന് സംശയിക്കുന്നവർ ആണ് പലരും.

വെളുത്ത നിറം, ഒതുങ്ങിയ അരക്കെട്ട്, നീളൻ മുടി ഇതൊക്കെയാണ് ഒരു മോഡലിന് വേണ്ടത് എന്ന പൊതു സങ്കൽപ്പത്തിൽ വിശ്വസിക്കുന്നവർ ആണ് പലരും. അതു കൊണ്ടാണ് പലരും ഈ രംഗത്തേക്ക് കടന്നുവരാൻ ഇപ്പോഴും മടി കാണിക്കുന്നത്.

Also Read
വിവാഹമോചിതനല്ല, എന്റെ ഭാര്യയെയും മക്കളെയും പബ്ലിക്ക് ആക്കാൻ താൽപര്യവുമില്ല, തുറന്നു പറഞ്ഞ് ഷാനവാസ് ഷാനു

എന്നാൽ ഇതിനെയെല്ലാം പൊളിച്ചെഴുതി കൊണ്ട് നിരവധി ഫോട്ടോഗ്രാഫർമാരും മോഡലുകളും ആണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മലയാളികളുടെ മാറിയ ചിന്താഗതിയും ഇവരെ വരവേറ്റു തുടങ്ങുന്നു. ഈ കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു മോഡലാണ് സ്മൃതി. നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ നമുക്കൊപ്പം നമ്മളെ വിശ്വസിച്ച് നിൽക്കുന്ന കുറച്ചു പേരും, സെൽഫ് കോൺഫിഡൻസും മാത്രം മതി എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സ്മൃതി.

പെരുമ്പാവൂർ സ്വദേശിയായ ഇവർ ജീവിതത്തിലെ പല പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ടാണ് ഇവിടെ വരെ എത്തി നിൽക്കുന്നത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് സ്മൃതി. കുടുംബിനിയായതിന് ശേഷമാണ് സ്മൃതി ഈ രംഗത്തേക്ക് കടന്നു വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. കുറച്ചു തടിച്ച ശരീരപ്രകൃതമാണ് താരത്തിന് ഉള്ളത്.

തുടക്കത്തിൽ ധാരാളമാളുകൾ ഇവരെ കളിയാക്കുമായിരുന്നു. ഈ ശരീരം വച്ചുകൊണ്ട് നിങ്ങൾ എങ്ങനെയാണ് മോഡലിംഗ് ചെയ്യുക? ഇതായിരുന്നു പലരുടെയും ചോദ്യം. എന്നാൽ ഇതിനെയെല്ലാം തരണം ചെയ്തുകൊണ്ടാണ് സ്മൃതി ഇന്ന് ഒരു മികച്ച മോഡൽ ആയി മാറിയിരിക്കുന്നത്.

Also Read
ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് സാന്ത്വനത്തിലെ ഹരി ഗിരീഷ് നമ്പ്യാർ; ആശംസയുമായി ആരാധകരും സഹ താരങ്ങളും

സ്മൃതിക്ക് എല്ലാവിധ പിന്തുണയും നൽകിക്കൊണ്ട് ഒപ്പം നൽകുന്നത് സ്വന്തം ഭർത്താവ് തന്നെയാണ്. ഒരു ഫാഷൻ ഫോട്ടോഗ്രാഫർ ആണ് ഇദ്ദേഹം. ഫാഷൻ രംഗത്ത് തന്നെ ആയിരുന്നു സ്മൃതിയും ആദ്യം പ്രവർത്തിച്ചു പോന്നത്. ഒരു ഡിസൈനർ ആയിരുന്നു സ്മൃതി. എന്നാൽ അപ്പോഴും ഒരു മോഡൽ ആവണം എന്ന ആഗ്രഹം സ്മൃതിക്ക് ഉള്ളിലുണ്ടായിരുന്നു.

വിവാഹവും രണ്ടു കുട്ടികളുടെ അമ്മകൂടി ആയതോടെ പ്രസവവും അതിന് ശേഷം ഉള്ള തടി കൂടലുമെല്ലാം ഒരു വിലങ്ങു തടിയായി നിന്നപ്പോൾ പ്രചോദനം ആയത് തന്റെ ഒരു മോഡൽ സുഹൃത്ത് ആണെന്ന് സ്മൃതി പറയുന്നു. നിറമോ വണ്ണമോ ഒന്നുമല്ല ഒരു മോഡൽ ആകാൻ വേണ്ടത്. കോൺഫിഡൻസ് വേണം. പാഷൻ വേണം ആഗ്രഹം വേണം. പിന്നെ കട്ടക്ക് സപ്പോർട്ട് ചെയ്യാൻ ഉള്ളയാളും.

Also Read
തന്റെ മക്കൾ സിനിമയിൽ എത്താതെ പോയത് ഭാര്യ കാരണം: തുറന്നു പറഞ്ഞ് നടൻ ജഗദീഷ്

ഇതൊക്കെ ആയതോടെ സ്മൃതി എന്ന നാട്ടിൻപുറത്തുകാരി മോഡലിംഗ് എന്ന തന്റെ സ്വപ്ന മേഖലയിലേക്ക് എത്തുന്നത്. വിജയം എന്നത് പരിശ്രമിച്ചാൽ കിട്ടുന്നത് ആയതുകൊണ്ട് തന്നെ അത് നേടിയെടുക്കാൻ സ്മൃതിക്ക് കഴിഞ്ഞു എന്നുള്ളത് തന്നെയാണ് താരത്തിന്റെ വളർച്ച. ആദ്യം സാധാരണ ഫോട്ടോഷൂട്ടുകൾ മാത്രം ചെയ്തിരുന്ന സ്മൃതി ബോൾഡ് ആകാൻ തുടങ്ങിയതോടെ ആരാധകർ കൂടുകയായിരുന്നു.

ഭർത്താവ് ബേസിൽ എൽദോസ് ആണ് സ്മൃതിയിലെ മോഡലിനെ പുറത്തുകൊണ്ടുവന്നത്. ബേസിൽ തന്നെയാണ് പല ചിത്രങ്ങളും ക്ലിക്ക് ചെയ്തിരിക്കുന്നത്. അവ പലതും ഇന്ന് സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആണ്.

Advertisement